പ്ര​തീ​ക്ഷ​ക​ൾ നി​റ​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ ക​തി​ര​ണി​ഞ്ഞു
Thursday, January 14, 2021 11:56 PM IST
നെ​ന്മാറ: സ​മൃ​ദ്ധി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ നി​റ​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ ക​തി​ര​ണി​ഞ്ഞു തു​ട​ങ്ങി.
അ​യി​ലൂ​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ക​തി​ർ വ​ന്നു തു​ട​ങ്ങി​യ​ത്.

സാ​ധാ​ര​ണ മാ​ർ​ച്ച് മാ​സ​ത്തി​നു മു​ന്പ് കൊ​യ്തെ​ടു​ത്തി​രു​ന്ന പാ​ട​ങ്ങ​ളി​ൽ പോ​ത്തു​ണ്ടി ജ​ല​സേ​ജ​നം കാ​ത്തി​രു​ന്നും കൃ​ഷി​യി​റ​ക്കാ​ൻ വൈ​കി​യ​തും മൂ​ലം ക​തി​ർ നി​ര​ന്നു തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. ഇ​തി​നി​ടെ ക​ള​പ​റി​ച്ചു മാ​റ്റി​യും വ​ള​പ്ര​യോ​ഗം ചെ​യ്തും ചാ​ഴി ശ​ല്യം​കൂ​ടി​യ​തി​നാ​ൽ കീ​ട​നാ​ശി​നി പ്ര​യോ​ഗം ചെ​യ്ത​തും കൂ​ടി​യാ​യ​പ്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ പ​രി​ച​ര​ണം ന​ൽ​കാ​നും ക​ർ​ഷ​ക​ർ​ക്കാ​യി​ല്ല. വെ​ള്ള​ക്കു​റ​വു​ണ്ടാ​കു​മെ​ന്ന ക​രു​തി മൂ​പ്പു കു​റ​ഞ്ഞ വി​ത്തി​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ള്ള​ത്തി​ന്‍റെ തേ​ത് അ​നു​സ​രി​ച്ച് ക​ർ​ഷ​ക​ർ വി​ത​യും, ഞാ​റ്റ​ടി​യു​മാ​ണ് ത​യ്യാ​റാ​ക്കി​യി​രു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് വെ​ള്ളം വാ​ർ​ന്ന​തോ​ടെ ക​ള​പ​റി​യും, വ​ള​പ്ര​യോ​ഗ​വും ന​ട​ത്താ​നും കാ​ല​താ​മ​സു​മു​ണ്ടാ​യി.

വെ​ള്ളം ല​ഭി​ച്ച് വ​ള​പ്ര​യോ​ഗം ന​ട​ത്തി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ക​തി​ര​ണി​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മി​ക്ക ക​ർ​ഷ​ക​രും.