അ​പ​ക​ട​ത്തി​ൽ മരിച്ചവർക്ക് ആദരാഞ്ജലി
Thursday, December 3, 2020 12:34 AM IST
കോ​യ​ന്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യം ന​ടൂ​ർ എ.​ടി.​കോ​ള​നി​യി​ൽ ചു​റ്റു​മ​തി​ലി​ടി​ഞ്ഞു വീ​ടു​ക​ൾ​ക്കു മു​ക​ളി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ പ​തി​നേ​ഴു പേ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.2019 ഡി​സം​ന്പ​ർ ര​ണ്ടി​നാ​ണ് മേ​ട്ടു​പ്പാ​ള​യം ന​ടൂ​രി​ൽ നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത​അ​രി​കി​ലു​ള്ള ബം​ഗ്ലാ​വി​ന്‍റെ ചു​റ്റു​മ​തി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കു മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന സ്ത്രീ​ക​ളും, പു​രു​ഷ​ൻ​മാ​രും, കു​ട്ടി​ക​ളു​മ​ട​ക്കം 17 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. കൊ​റോ​ണ കാ​ര​ണം കാ​ണി​ച്ച് നാ​ട്ടു​കാ​ർ​ക്കും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ന​ട​ക്കാ​തി​രി​ക്കു​ന്ന​തി​നാ​യ ഐ.​ജി. പെ​രി​യ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ത്തോ​ളം പോ​ലീ​സു​കാ​ർ സു​ര​ക്ഷ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് നി​ർ​ദേ​ശം പാ​ലി​ക്കാ​തെ അ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നെ​ത്തി​യ വി​ടു​ത​ലൈ ചി​രു​തൈ​ക​ൾ, സ​മൂ​ഹ​നീ​തി ക​ക്ഷി തു​ട​ങ്ങി​യ വി​വി​ധ പാ​ർ​ട്ടി​ക​ളി​ലെ 30 ഓ​ളം പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.