ഒ​റ്റ​പ്പാ​ല​ത്തും ഷൊ​ർ​ണൂ​രും ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നു സിപിഎം
Thursday, December 3, 2020 12:34 AM IST
ഒ​റ്റ​പ്പാ​ലം: സി​പി​എം വി​ല​യി​രു​ത്തി ഒ​റ്റ​പ്പാ​ല​ത്തും ഷൊ​ർ​ണൂ​രും ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന്. മ​ന്ത്രി​യും പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​കെ ബാ​ല​ൻ പ​ങ്കെ​ടു​ത്ത സി​പി​എം ഒ​റ്റ​പ്പാ​ലം ഏ​രി​യ ക​മ്മി​റ്റി ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​നം ന​ട​ന്ന​ത്.
ഒ​റ്റ​പ്പാ​ലം ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​ക​ളി​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ക​ഴി​യും എ​ന്നു ത​ന്നെ​യാ​ണ് ഭൂ​രി​ഭാ​ഗം നേ​താ​ക്ക·ാ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. മ​ണ്ണൂ​ർ, അ​ന​ങ്ങ​ന​ടി, വാ​ണി​യം​കു​ളം, അ​ന്പ​ല​പ്പാ​റ, ല​ക്കി​ടി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ സി​പി​ഐ വേ​റി​ട്ടു​നി​ൽ​ക്കു​ന്ന മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലും ഭ​ര​ണ സാ​ര​ഥ്യം തു​ട​രു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ മ​ന്ത്രി​യെ ധ​രി​പ്പി​ച്ച​ത്.
ഷൊ​ർ​ണൂ​രി​ൽ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​ആ​ർ മു​ര​ളി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങി​യ​ത് ഗു​ണം ചെ​യ്യു​മെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി. ഇ​തു​വ​രെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ര​ളി ഷൊ​ർ​ണൂ​രി​ൽ ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. ഷൊ​ർ​ണൂ​രി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ത്ഥി​യാ​യി എം.​ആ​ർ മു​ര​ളി​യെ മ​ത്സ​രി​പ്പി​ക്കാ​നാ​യി​രു​ന്നു ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തി​ന് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ മൗ​നാ​നു​വാ​ദ​വും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളും ഏ​രി​യ നേ​തൃ​ത്വ​വും ശ​ക്ത​മാ​യി ഇ​തി​നെ എ​തി​ർ​ത്തു. മു​ര​ളി​ക്ക് സീ​റ്റ് നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി ഏ​രി​യാ​ക​മ്മി​റ്റി അം​ഗം എം.​കെ ജ​യ​പ്ര​കാ​ശി​നെ ആ​ണ് ഇ​വ​ർ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ പേ​രി​ൽ എം.​ആ​ർ.​മു​ര​ളി​യും മു​ര​ളി​യോ​ടൊ​പ്പം സി​പി​എ​മ്മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​വ​രും ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഷൊ​ർ​ണൂ​രി​ൽ ഏ​തു​വി​ധേ​ന​യും ന​ഗ​ര​സ​ഭാ ഭ​ര​ണം നി​ല​നി​ർ​ത്ത​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എം.​ആ​ർ മു​ര​ളി ത​ന്നെ നേ​രി​ട്ട് ഇ​റ​ങ്ങ​ണം എ​ന്നും പാ​ർ​ട്ടി മേ​ൽ​ഘ​ട​ക​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ത്തു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മു​ര​ളി​യേ​യും ഒ​പ്പ​മു​ള്ള വ​രെ​യും അ​നു​ന​യി​പ്പി​ക്കാ​ൻ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി മു​ര​ളി​യെ അ​വ​രോ​ധി​ച്ച​ത്. ഇ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ ത​ന്നെ എം.​ആ​ർ മു​ര​ളി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​വു​ക​യും ചെ​യ്തു. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലും സി​പി​എം ഭ​ര​ണ​ത്തു​ട​ർ​ച്ച അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ ഷൊ​ർ​ണൂ​രി​ൽ സി​പി​എം​ന് വി​മ​ത​ൻ​മാ​ർ ഇ​ല്ലെ​ങ്കി​ലും ഒ​റ്റ​പ്പാ​ല​ത്തെ ചി​ത്രം അ​ത​ല്ല. ഒ​റ്റ​പ്പാ​ല​ത്ത് സ്വ​ത​ന്ത്ര മു​ന്ന​ണി എ​ന്ന പേ​രി​ൽ സി​പി​എം വി​മ​ത​ൻ​മാ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഇ​വ​ർ യു​ഡി​എ​ഫി​ന് നി​രു​പാ​ധി​ക പി​ന്തു​ണ​യും ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​റ്റ​പ്പാ​ല​ത്ത് സി​പി​എം നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സ്വ​ത​ന്ത്ര മു​ന്ന​ണി​യും യു​ഡി​എ​ഫും ഒ​ന്നി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.​സി​പി​എം വി​മ​ത​ർ​മാ​ർ​ക്ക് എ​ട്ട് സീ​റ്റു​ക​ൾ യു​ഡി​എ​ഫ് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ നി​യോ​ഗി​ച്ചി​ട്ടി​ല്ല. മ​റ്റ് വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ക്കാ​നാ​ണ് ധാ​ര​ണ.

ഒ​റ്റ​പ്പാ​ല​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​രു​കൂ​ട്ട​രും ഒ​ന്നി​ച്ചാ​ണ് മു​ന്നോ​ട്ട് കൊ​ണ്ടു പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ജ​ന​കീ​യ സ്വ​ത​ന്ത്ര മു​ന്ന​ണി​യു​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

യു​ഡി​എ​ഫി​ന് നി​രു​പാ​ധി​ക പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് സ്വ​ത​ന്ത്ര മു​ന്ന​ണി നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും ഉ​ണ്ടാ​യി. ഒ​റ്റ​പ്പാ​ല​ത്ത് സി​പി​എം വി​മ​ത​ൻന്മാ​രു​ടെ പി​ന്തു​ണ ല​ഭി​ച്ച​ത് ത​ങ്ങ​ൾ​ക്ക് ഏ​റെ ഗു​ണം ചെ​യ്യും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് സി​പി​എം വി​മ​ത​ൻ യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കി​യ​ത്.

എ​ന്നാ​ലി​ത്ത​വ​ണ വോ​ട്ടെ​ടു​പ്പി​ന് മു​ന്പ് ത​ന്നെ ഇ​വ​ർ ഒ​ന്നി​ക്കു​ന്ന കാ​ഴ്ച​യാ​ണു ഉ​ണ്ടാ​യ​ത്. ഏ​തു​വി​ധേ​ന​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധി​കാ​രം നി​ർ​ത്തു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​വു​മാ​യാ​ണ് സി​പി​എം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ഇ​ത്ത​വ​ണ കൂ​ടി അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ വി​മ​ത​ൻ​മാ​രു​ടെ​ടെ ഭീ​ഷ​ണി എ​ന്നെ​ന്നേ​ക്കു​മാ​യി മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഇ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.​അ​തേ​സ​മ​യം ഭൂ​രി​ഭാ​ഗം വാ​ർ​ഡു​ക​ളി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ഒ​റ്റ​പ്പാ​ല​ത്ത് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ലും അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ ത​ന്നെ​യാ​ണ് സി​പി​എം എ​ത്തി​നി​ൽ​ക്കു​ന്ന​ത്.

ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​വ​ണ​യും ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​പി​എം എ​ത്തി​നി​ൽ​ക്കു​ന്ന​ത്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ കെ.​സു​രേ​ഷാ​ണ് ഇ​വി​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി. എ​ന്നാ​ൽ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി യു​ഡി​എ​ഫും ബി​ജെ​പി​യും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.