കാ​ഞ്ഞി​ര​പ്പു​ഴ ക​നാ​ൽ വീ​ണ്ടും തുറന്നു, അടച്ചു
Thursday, December 3, 2020 12:34 AM IST
ത​ച്ച​ന്പാ​റ: ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​ക​യും അ​പ്പോ​ൾ ത​ന്നെ അ​ട​ക്കു​ക​യും ചെ​യ്ത കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു​ക​നാ​ൽ വീ​ണ്ടും തു​റ​ക്കു​ക​യും അ​പ്പോ​ൾ ത​ന്നെ അ​ട​ക്കു​ക​യും ചെ​യ്തു.
ക​നാ​ലി​ലെ നെ​ല്ലി​ക്കു​ന്ന്, പൊ​ന്നം​കോ​ട് ഭാ​ഗ​ത്തെ ചോ​ർ​ച്ച​ക​ൾ അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് വീ​ണ്ടും വെ​ള്ളം നി​ർ​ത്തേ​ണ്ടി വ​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ചോ​ർ​ച്ച​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ടാ​ർ​പാ​യ വി​രി​ച്ച് ചാ​ക്കി​ൽ മ​ണ്ണ് നി​റ​ച്ച് വെ​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി വെ​ള്ളം വി​ട്ട​ത്. എ​ന്നാ​ൽ വെ​ള്ളം വ​ന്ന​തോ​ടെ ചാ​ക്കു​ക​ൾ നീ​ങ്ങു​ക​യും ചോ​ർ​ച്ച തു​ട​ങ്ങു​ക​യും ചെ​യ്തു.
ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഇ​ന്നു ത​ന്നെ വെ​ള്ളം വി​ടാ​ൻ വേ​ണ്ടി​യാ​ണ് ചാ​ക്കു​ക​ൾ വെ​ച്ച് ഓ​ട്ട​യ​ട​ക്കാ​ൻ നോ​ക്കി​യ​ത്. ഉ​ച്ച​ക്ക് ശേ​ഷം വെ​ള്ളം വി​ടു​ക​യും 10 കി​ലോ​മീ​റ്റ​റോ​ളം വെ​ള്ളം എ​ത്തു​ക​യും ചെ​യ്തു. ചോ​ർ​ച്ച കൂ​ടി​യ​തോ​ടെ വെ​ള്ളം നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. മു​ഴു​വ​ൻ പ​ണി​യും ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മാ​ണ് വെ​ള്ളം വി​ടാ​ൻ ക​ഴി​യൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ.

ക​നാ​ൽ വെ​ള്ളം പ്ര​തീ​ക്ഷി​ച്ചു നി​ൽ​ക്കു​ന്ന നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ഇ​നി മ​റ്റു മാ​ർ​ഗ​ങ്ങ​ൾ കാ​ണേ​ണ്ടി​വ​രും. ക​നാ​ലി​ൽ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ ചോ​ർ​ച്ച​യ​ട​ക്കാ​ൻഅ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും ന​ട​ത്തി​യി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ന് പു​റ​മേ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യാ​ണ് വെ​ള്ളം കി​ട്ടാ​ത്ത​തി​നാ​ൽ ഉ​ണ​ക്കി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.