നാ​യ്ക്ക​ൾ കു​റു​കെ ചാ​ടി: ലോ​റി​യി​ടി​ച്ചു പോ​സ്റ്റ് ത​ക​ർ​ന്നു
Thursday, December 3, 2020 12:34 AM IST
ത​ച്ച​നാ​ട്ടു​ക​ര:​ ദേ​ശീ​യ​പാ​ത​യി​ലെ നാ​ട്ടു​ക​ൽ 55-ാം മൈ​ലി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വാ​ഹ​ന​വേ​ഗ നി​രീ​ക്ഷ​ണ ക്യാ​മ​റ​യു​ടെ തൂ​ണ്‍ ഇ​ടി​ച്ചു​ത​ക​ർ​ത്തു.​കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന മി​നി ക​ണ്ടെ​യ്ന​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തെ​രു​വു​നാ​യ്ക്ക​ൾ കു​റു​കെ ചാ​ടി​യ​താ​ണ് വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ടാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​ക​ൽ പോ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ണ്ണു​മാ​ന്തി​യ​ന്ത്രം കൊ​ണ്ടു​വ​ന്നാ​ണ് അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് മി​നി​ലോ​റി മാ​റ്റി​യ​ത്.​മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ച​ര​ക്കു​ലോ​റി നി​രീ​ക്ഷ​ണ​ക്യാ​മ​റ​യു​ടെ മ​റു​വ​ശ​ത്തെ പോ​സ്റ്റി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചി​രു​ന്നു.