അ​ട്ട​പ്പാ​ടിയിൽ 13ന് മനുഷ്യച്ചങ്ങല
Thursday, December 3, 2020 12:32 AM IST
അ​ഗ​ളി : അ​ന്തി​മ വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​ട്ട​പ്പാ​ടി​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജു​ക​ളും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​യി​ൽ അ​ട്ട​പ്പാ​ടി​യി​ലെ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളി​ലേ​ക്ക്.

ഈ​മാ​സം 13ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ക്കാ​ലി മു​ത​ൽ ആ​ന​ക്ക​ട്ടി വ​രെ മ​നു​ഷ്യ​ച​ങ്ങ​ല ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. മ​നു​ഷ്യ​ച​ങ്ങ​ല​ക്കു ശേ​ഷം ക​ടു​ത്ത സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ട്ട​പ്പാ​ടി ക​ർ​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി ആ​ഹ്വാ​നം ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം താ​വ​ളം പാ​രി​ഷ്ഹാ​ളി​ൽ ഒ​ത്തു​ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും യോ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് എം​പി വി​കെ ശ്രീ​ക​ണ്ഠ​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ല​യു​ടെ പേ​രി​ൽ അ​ട്ട​പ്പാ​ടി​യി​ലെ ക​ർ​ഷ​ക​രു​ടെ ഭൂ​മി കൈ​യ​ട​ക്കു​ന്ന വ​ന​പാ​ല​ക നീ​ക്ക​ത്തി​നെ​തി​രെ യോ​ഗ​ത്തി​ൽ നി​ശി​ത​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്നു. ഇ​തി​നെ​തി​രെ തു​ട​ർ സ​മ​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യാ​ണ് അ​ട്ട​പ്പാ​ടി ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), ഷാ​ജ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ് ), ജോ​ണ്‍​സ​ണ്‍(​സെ​ക്ര​ട്ട​റി), അ​ലോ​ഷ്യ​സ് ചി​റ്റൂ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സ​ണ്ണി(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സി​പി ബാ​ബു,പി​സി ബേ​ബി, സി ​ര​വീ​ന്ദ്ര​ദാ​സ്, ന​വാ​സ് പ​ഴേ​രി, രാ​മ​ച​ന്ദ്ര​ൻ, വി​ഡി ജോ​സ​ഫ്, എ​സ് അ​ല്ല​ൻ, പ​ഴ​നി​സ്വാ​മി, ജോ​സ​ഫ് പെ​ട്ടി​ക്ക​ൽ, ഈ​ശ്വ​ര​ൻ ആ​ന​ക്ക​ല്ല്, ക​ന്ത​സ്വാ​മി (പാ​ട​വ​യ​ൽ), തി​മോ​ത്തി​യോ​സ്(​കാ​ര​റ ), ബി​നോ​യ് കു​റ​വ​ൻ​പാ​ടി, കു​ഞ്ഞു​മോ​ൻ പ​റ​യം​കു​ന്ന്,ജോ​സ് താ​വ​ളം, ഫാ.​ജോ​ബി തൃ​ത്വ​മ​ല, ഫാ.​ബി​ജു കാ​ര​റ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യ്ക്കാ​ണ് രൂ​പം ന​ൽ​കി​യ​ത്.