പ്രി​ന്‍റിം​ഗ് ഷോ​പ്പു​ക​ളി​ൽ പ​രി​ശോ​ധ​ന
Thursday, December 3, 2020 12:32 AM IST
പാലക്കാട് : ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​ത ച​ട്ട പാ​ല​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ, ഹ​രി​ത കേ​ര​ള മി​ഷ​ൻ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് പ്ലാ​സ്റ്റി​ക് പി.​വി.​സി. തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച നി​ർ​മ്മി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​വാ​ൻ പാ​ടി​ല്ലെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.