മ​ദ്യ​നി​രോ​ധ​ന​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് വോ​ട്ടു ചെ​യ്യ​രു​തെ​ന്ന്
Monday, November 30, 2020 12:42 AM IST
തൃ​ശൂ​ർ: മ​ദ്യ​നി​രോ​ധ​ന​ത്തെ എ​തി​ർ​ക്കു​ന്ന മു​ന്ന​ണി​ക്കു വോ​ട്ടു ചെ​യ്യ​രു​തെ​ന്നു പ്ര​മേ​യം പാ​സാ​ക്കി കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി. പ​ഞ്ചാ​യ​ത്തി​രാ​ജ് -​ ന​ഗ​ര​പാ​ലി​ക ബി​ല്ലി​ലെ വ​കു​പ്പു​ക​ൾ റ​ദ്ദാ​ക്കി ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന അ​ധി​കാ​രം പി​ൻ​വ​ലി​ക്കു​ക​യും പൂ​ട്ടി​ക്കി​ട​ന്ന മ​ദ്യ​ഷാ​പ്പു​ക​ൾ മു​ഴു​വ​ൻ തു​റ​ക്കു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ സ​മി​തി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​സി. സാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ് തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പ​ന്ത​ല്ലൂ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.
ഇ.​എ. ജോ​സ​ഫ്, ടി. ​ഗോ​പ​കു​മാ​ർ, റാ​ഫേ​ൽ പൊ​ന്നാ​രി, കെ.​എ. ഗോ​വി​ന്ദ​ൻ, സ​ര​സ്വ​തി വ​ല​പ്പാ​ട്ട്, പി.​പി. ഡേ​വി​സ്, ഇ.​പി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​ഡി​എഫ്
പ്ര​ക​ട​ന​പ​ത്രി​ക
ഇ​ന്ന്

തൃ​ശൂ​ർ: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രിക ഇന്നു പ്ര​കാ​ശ​നം ചെ​യ്യും. ഉ​ച്ച​യ്ക്കു ര​ണ്ടി​ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.