യുവാ​വി​നെ മു​ങ്ങിമ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, November 28, 2020 10:51 PM IST
ന​ട​ത്ത​റ: യൂ​വാ​വി​നെ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ട​ത്ത​റ പീ​ടി​ക പ​റ​ന്പ് എ​ട​ക്കു​ള​ത്തു​ർ വീ​ട്ടി​ൽ വി​ജു (35) നെ​യാ​ണ് മൂ​ർ​ക്കി​നി​ക്ക​ര കു​റ്റ​നാ​ൽ ഭാ​ഗ​ത്തെ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സുഹൃത്തി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ജു വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മീ​ൻ പി​ടി​ക്കാ​ൻ പോ​യ​താ​ണ് എ​ന്ന് പ​റ​യു​ന്നു. ഉ​ച്ച​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ളു​ടെ ചെ​രു​പ്പു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ച് വെ​ള്ളി​യാ​ഴ്ച തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ശ​നി​യാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മ്യ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ​ സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ഓ​ഫീസ​ർ പോ​ൾ ഡേ​വി​ഡ്, ഫ​യ​ർ​മ​ന്മാ​രാ​യ ര​ജീ​ത്ത്, ശ്യാം, ​മ​ധു​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ്യ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.