പാ​ല​യൂ​രി​ൽ ഭാ​ര​ത പ്ര​വേ​ശ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Sunday, November 22, 2020 12:36 AM IST
പാ​ല​യൂ​ർ: പാ​ല​യൂ​ർ മാ​ർ​തോ​മാ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ മാ​ർ​തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​വ​ർ​ഗീ​സ് ക​രി​പ്പേ​രി, സ​ഹ​വി​കാ​രി ഫാ. ​അ​നു ചാ​ലി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. മാ​ർ​തോ​മാ ശ്ലീ​ഹാ വ​ന്നി​റ​ങ്ങി​യ വ​ഞ്ചി​ക്ക​ട​വി​ലെ ബോ​ട്ട് ക​പ്പേ​ള​യി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്നു പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം വി​ശ്വാ​സ​ക​വാ​ട​സ്ഥാ​പ​ക വാ​ർ​ഷി​ക പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്നു സ​മൂ​ഹ​ബ​ലി​യും ഉ​ണ്ടാ​യി. ട്ര​സ്റ്റി​മാ​രാ​യ പീ​യൂ​സ് ചി​റ്റി​ല​പ്പി​ള്ളി, ടോ​ണി ച​ക്ര​മാ​ക്കി​ൽ, ബാ​ബു ഇ​ല്ല​ത്തുപ​റ​ന്പി​ൽ, ടി.​എ. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ഇ​ട​വ​ക ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​ന​വും ബി​ഷ​പ്പ് നിർവഹിച്ചു.