നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങി
Saturday, November 21, 2020 12:47 AM IST
മ​റ്റ​ത്തൂ​ർ: അ​ന്യം നി​ന്നു പോ​കു​ന്ന നാ​ട​ൻ നെ​ൽ​വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​ച്ചാ​ൽ പാ​ട​ത്ത് ഇ​റ​ക്കി​യ നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി.

വി​വി​ധ ത​രം നെ​ൽ​വി​ത്തു​ക​ളു​ടെ ഉ​ത്്പാ​ദ​ന​ത്തി​നും സം​ഭ​ര​ണ​ത്തി​നു​മാ​യാ​ണ് ഇ​വി​ടെ കൃ​ഷി​യി​റ​ക്കി​യ​ത് പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​റ്റ​ത്തൂ​ർ കൃ​ഷിഭ​വ​ന്‍റെ​യും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​ട്ടി​ച്ചാ​ൽ പാ​ട​ത്ത് നാ​ട​ൻ വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ച് നെ​ൽ​കൃ​ഷി ചെ​യ്ത​ത്.

മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ൻ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.എ​സ്. പ്ര​ശാ​ന്ത് ഉ​ൾ​പ്പ​ടെ​യു​ള്ള അ​ഞ്ചു ക​ർ​ഷ​ക​ർ ചേ​ർ​ന്നു​ള്ള കൂ​ട്ടാ​യ്മ​യാ​ണ് ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് വി​വി​ധ വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ഷി​യി​റ​ക്കി​യ​ത്.

ആ​ദ്യ​കാ​ല​ത്ത് പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​തും ഇ​പ്പോ​ൾ നാ​മാ​വ​ശേ​ഷ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ 24 ഇ​ന​ങ്ങ​ളാ​ണ് വി​ത്തു​ത്്പാ​ദ​ന​ത്തി​നാ​യി കൃ​ഷി ചെ​യ്ത​ത്. മ​ട്ട​ചെ​ന്പ​ൻ, ക​റു​ത്ത ഞ​വ​ര, ചേ​നെ​ല്ല്, കു​ഞ്ഞ് കു​ഞ്ഞ്, നാ​ട​ൻ ക്കു​റു​വ, ചെ​ന്പാ​വ്, ര​ക്ത​ശാ​ലി, ഉ​ണ്ട​കു​റു​വ, ആ​ര്യ​ൻ കൈ​മ, ചെ​റു​വെ​ള്ള​രി, വെ​ളു​ത്ത ഞ​വ​ര, ചെ​ങ്ക​ഴ​മ, ക​ട്ട​കോ​മ​ൻ, നെ​ച്ചീ​ര, ത​വ​ള​ക്ക​ണ്ണ​ൻ തു​ട​ങ്ങി​യ നാ​ട​ൻ നെ​ൽ​വി​ത്തു​ക​ൾ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് മ​റ്റ​ത്തൂ​ർ കൃ​ഷി ഭ​വ​ൻ മു​ഖേ​ന ക​ർ​ഷ​ക​ർ​ക്കു എ​ത്തി​ച്ചു​ന​ൽ​കി​യ​ത്.

തി​ക​ച്ചും ജൈ​വ സ​ന്പ്ര​ദാ​യ​ത്തി​ലാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. ഓ​രോ ഇ​ന​വും വ്യ​ത്യ​സ്ത മൂ​പ്പു​ള്ള​വ​യാ​യ​തി​നാ​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വി​ള​വെ​ടു​പ്പു ന​ട​ത്തു​ന്ന​ത്. ആ​ദ്യഘ​ട്ടം വി​ള​വെ​ടു​പ്പ് ഇന്നലെ ആ​രം​ഭി​ച്ചു. വി​ള​വെ​ടു​ക്കു​ന്ന വി​ത്തി​ന​ങ്ങ​ൾ മ​റ്റ​ത്തൂ​രി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​ള്ള ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ന​ൽ​കാ​നാ​ണ് ഉ​ദ്ദേശി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​നാ​യ പി. ​എ​സ്. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ബാ​ക്കി​യാ​വു​ന്ന വി​ത്തു​ക​ൾ ജി​ല്ല​യി​ലെ മ​റ്റ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​ള​ള​വ​ർ​ക്കും ന​ല്​കും. അ​ത്യു​ത്്പാ​ദ​ന​ശേ​ഷി​യു​ള്ള നെ​ൽ​വി​ത്തി​ന​ങ്ങ​ൾ​ക്കൊ​പ്പം ഒൗ​ഷ​ധ ഗു​ണ​മു​ള്ള നാ​ട​ൻ വി​ത്തു​ക​ൾ കൂ​ടി കൃ​ഷി​ക്കു​പ​യോ​ഗ​പ്പെ​ടു​ത്തി ജൈ​വ​വൈ​വി​ധ്യം നി​ല​നി​ർ​ത്താ​നും നാ​ട​ൻ നെ​ൽ​വി​ത്തു​ക​ൾ അ​ന്യം നി​ന്നു​പോ​കാ​തി​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ത്തു​ത്പാ​ദ​ന​വും സം​ഭ​ര​ണ​വും ന​ട​ത്തു​ന്ന​ത്. താ​ല്പ​ര്യ​മു​ള്ള ക​ർ​ഷക​രെ സം​ഘ​ടി​പ്പി​ച്ച് വ​രും വ​ർ​ഷ​ങ്ങ​ളി​ലും ഈ ​രീ​തി​യി​ൽ നാ​ട​ൻ വി​ത്തു​ൽ​പ്പാ​ദ​നം ന​ട​ത്താ​നും പ​ദ്ധ​തി​യു​ണ്ട്.