എ​രു​മ​പ്പെ​ട്ടി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗൃഹനാഥൻ മരിച്ചു
Thursday, October 29, 2020 10:20 PM IST
എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി തി​പ്പ​ല്ലൂ​രി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗൃഹനാഥൻ മരിച്ചു. ക​ട​ങ്ങോ​ട് തെ​ക്കു​മു​റി രാ​ധ​സ​ദ​നം വീ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ (64) ആണ് മരിച്ചത്. ഒരാൾക്ക് പ​രു​ക്കേ​റ്റു.​
ചെ​ന്പ്ര​യൂ​ർ പു​ത്ത​ൻ​പീ​ടി​ക​യി​ൽ നി​സാ​റിനാണ് (29) പ​രിക്കേ​റ്റ​ത്.​ ഇ​ന്നലെ ഉച്ചക്ക് 12 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തലയ്ക്ക് പരിക്കേറ്റ സു​ബ്ര​ഹ്മ​ണ്യ​നെ എ​രു​മ​പ്പെ​ട്ടി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും മരിച്ചു.