ചേ​റ്റു​വ പാ​ല​ത്തി​നു മു​ക​ളി​ൽ ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു; ഡ്രൈ​വ​ർ​മാ​ർ​ക്കു പ​രി​ക്ക്
Thursday, October 29, 2020 1:09 AM IST
ചാ​വ​ക്കാ​ട്: ചേ​റ്റു​വ പാ​ല​ത്തി​നു മു​ക​ളി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു.മി​നി​ലോ​റി ഡ്രൈ​വ​ർ വ​യ​നാ​ട് കൈ​ത​മ​ന സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ ജോ​ണ്‍​സ​ൻ (37), ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ മ​തി​ല​കം ചെ​ന്പി​ട്ട​വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ റാ​ഫി (41) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്ക്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

എ​റ​ണാ​കു​ള​ത്തു​നി​ന്ന് ടൈ​ൽ ക​യ​റ്റി ച​ങ്ങ​രം​കു​ള​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ക​ണ്ടെ​യ്ന​ർ ലോ​റി. വ​യ​നാ​ട്ടി​ൽ​നി​ന്നു പ​ച്ച​ക്കാ​യ ക​യ​റ്റി എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു മി​നി​ലോ​റി. മു​ഖാ​മു​ഖം ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​റോ​ളം അ​ക​ത്തു കു​ടു​ങ്ങി​യ ജോ​ൺ​സ​നെ ഗു​രു​വാ​യൂ​രി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​നി​ലോ​റി വെ​ട്ടി​പ്പൊ​ളി​ച്ചാ​ണു പു​റ​ത്തെ​ടു​ത്ത​ത്. ഇ​രു​വ​രെ​യും ചേ​റ്റു​വ ടി.​എം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.