ആ​ഘോ​ഷ​വും ആ​ര​വ​വും ഇ​ല്ലാ​തെ ഏ​കാ​ദ​ശി വി​ള​ക്കു​ക​ൾ തു​ട​ങ്ങി
Wednesday, October 28, 2020 12:19 AM IST
ഗു​രു​വാ​യൂ​ർ: ഒ​രു മാ​സ​ത്തെ ഏ​കാ​ദ​ശി വി​ള​ക്കാ​ഘോ​ഷങ്ങൾ​ക്ക് ഇന്നലെ തു​ട​ക്ക​മാ​യ​ി. ​പാ​ല​ക്കാ​ട് പ​റ​ന്പോ​ട്ട് അ​മ്മി​ണി അ​മ്മ​യു​ടെ വ​ക​യാ​യി​രു​ന്നു ആ​ദ്യ വി​ള​ക്ക്. രാ​ത്രി ഒ​രാ​ന​യെ മാ​ത്രം എ​ഴു​ന്ന​ള്ളി​ച്ച് വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ത്തി. ഇ​ന്ന് ക്ഷേ​ത്രം പ​ത്തു​കാ​രു​ടേ​യും നാ​ളെ പോ​ലീ​സി​ന്‍റെ​യും വി​ള​ക്കാ​ഘോ​ഷ​മാ​ണ്.
ഇ​ക്കു​റി ഈ ​വി​ള​ക്കു​ക​ളെ​ല്ലാം ച​ട​ങ്ങാ​കും. ഈ ​പ്രാ​വ​ശ്യം വാ​ദ്യ​ക​ലാ​കാ​രന്മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രു​ത്തി വാ​ദ്യം ന​ട​ത്തു​മെ​ങ്കി​ലും ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​വി​ല്ല.
ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ​യു​ള്ള ഒ​രു ഏ​കാ​ദ​ശി​ക്കാ​ലം ക്ഷേ​ത്ര ച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ക്കും.