കോ​വി​ഡ് ബാധിച്ചു മരിച്ചു
Monday, October 26, 2020 1:28 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പേ​ഷ്കാ​ർ റോ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പു​ത്ത​ൻ​വീ​ട്ടി​ൽ ന​ന്ദ​ന്‍റെ ഭാ​ര്യ ചൂ​ണ്ടാ​ണി വീ​ട്ടി​ൽ ഉ​മാ​ദേ​വി(53) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​വ​നീ​ത്.

വ​ട​ക്കേ​ക്കാ​ട്: കൊ​ച്ച​ന്നൂ​ർ സ്വ​ദേ​ശി കോ​വി​ഡ് മൂ​ലം മ​രി​ച്ചു. കൊ​ച്ച​ന്നൂ​ർ ച​ക്കി​ത്ത​റ റോ​ഡി​ൽ കൂ​രി​ക്കു​ന്ന​ത്ത വീ​ട്ടി​ൽ ഉ​സ്മാ​ൻ(60) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നാ​ഴ്ച​യാ​യി രോ​ഗ​വു​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: മെ​ഹ​റു​ന്നീ​സ. മ​ക്ക​ൾ: റി​നൂ​ഷ, റി​ഫാ​ന, റി​യ. മ​രു​മ​ക്ക​ൾ: ജി​ഷാ​ർ, മു​ഫി.
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ര​ണാ​ന​ന്ത​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പാ​ല​ക്കാ​ട് കി​ഴ​ക്കു​ഞ്ചേ​രി മാ​തൃ​സ​ദ​ന​ത്തി​ൽ വി​ജ​യ​ൻ(75) ആ​ണു മ​രി​ച്ച​ത്. മ​ര​ണാ​ന​ന്ത​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 18 വ​ർ​ഷ​ങ്ങ​ളാ​യി ഇവിടെ അ​ന്തേ​വാ​സി​യായിരുന്നു. സം​സ്കാ​രം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മു​ക്തി​സ്ഥാ​നി​ൽ ന​ട​ത്തി.

തൃ​ക്കൂ​ർ: ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തൃ​ക്കൂ​ർ ചെ​ന്പാ​ലി​പ്പു​റ​ത്ത് മാ​രാ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​രാ​രു​ടെ ഭാ​ര്യ മ​ഠ​ത്തി​ൽ മാ​രാ​ത്ത് ഗി​രി​ജ(57) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.