തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​നത്ത്
Sunday, October 18, 2020 1:30 AM IST
തൃ​ശൂ​ർ: പോ​സി​റ്റീ​വ് കേ​സു​ക​ളി​ൽ തൃ​ശൂ​ർ ഇ​ന്ന​ലെ സം​സ്ഥാ​ന​ത്തു ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ആ​യി​ര​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ള്ള മൂ​ന്നു ജി​ല്ല​ക​ളി​ലാ​ണ് തൃ​ശൂ​ർ. മ​ല​പ്പു​റ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ: 1519. തൃ​ശൂ​രി​ൽ 1109 പേ​ർ​ക്കും. 1227 പേ​ർ തൃ​ശൂ​രി​ൽ നെ​ഗ​റ്റീ​വാ​യി.

പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചി​ടു​ക​യും നി​രോ​ധ​നാ​ജ്ഞ ന​ട​പ്പാ​ക്കു​ക​യു​മൊ​ക്കെ ചെ​യ്തി​ട്ടും തൃ​ശൂ​രി​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ ആ​യി​രം ക​ട​ക്കു​ന്ന​തു കൂ​ടു​ത​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ക​യാ​ണ്. ഇ​തോ​ടെ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കാ​ണു ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ബ​ന്ധി​ത​മാ​യി​രി​ക്കു​ന്ന​ത്. വ​ഴി​യോ​ര ക​ച്ച​വ​ടം നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ആ​ളു​ക​ൾ സാ​ധാ​ര​ണ​പോ​ലെ കൂ​ട്ടം​കൂ​ടു​ന്ന​ത് ഇ​പ്പോ​ഴും പ​തി​വാ​യി മാ​റു​ന്നു​വെ​ന്നും പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ട്. കൂ​ട്ടം​കൂ​ടി​യു​ള്ള സ​മ​ര​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടും കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന​തു പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​മു​ണ്ട്.
ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രി​ലും കൂ​ടു​ത​ൽ പേ​ർ നെ​ഗ​റ്റീ​വാ​കു​ന്നു എ​ന്ന​തു മാ​ത്ര​മാ​ണ് ചെ​റി​യ ആ​ശ്വാ​സം. പ​ക്ഷേ, രോ​ഗം പ​ക​ർ​ന്ന​തു മു​ഴു​വ​ൻ സ​ന്പ​ർ​ക്കം വ​ഴി​യാ​ണെ​ന്ന​തു അ​ധി​ക ജാ​ഗ്ര​ത ആ​വ​ശ്യ​പ്പെ​ടു​ന്നു.
പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടു​ന്ന​തോ​ടെ എ​ന്തൊ​ക്കെ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ചെ​യ്യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടു​ത്ത ദി​വ​സം​ത​ന്നെ പ്ര​ത്യേ​ക യോ​ഗം ചേ​രും.

ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9320 ആ​ണ്. ജില്ലക്കാരായ 163 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 27151. അ​സു​ഖ​ബാ​ധി​ത​രാ​യ 17564 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

6048 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 3816 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 4458 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 214479 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.