കോവിഡ്-19
Thursday, October 1, 2020 12:58 AM IST
മ​ണ്ണു​ത്തി - 70
മ​ണ്ണു​ത്തി: വെ​ള്ളാ​നി​ക്ക​ര സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ൽ 70 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ട​ത്ത​റ പി​എ​ച്ച്സി​യു​ടെ കീ​ഴി​ൽ ന​ട​ത്തി​യ 120 റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 24 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​ല്ലു​ക്ക​ര, മ​ണ്ണു​ത്തി, വെ​ള്ളാ​നി​ക്ക​ര, മാ​ട​ക്ക​ത്ത​റ, കാ​ള​ത്തോ​ട്, മു​ല്ല​ക്ക​ര തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പ​ട​ർ​ന്നി​രി​ക്കു​ന്ന​ത്.
വെ​ള്ളാ​നി​ക്ക​ര പി​എ​ച്ച്സി​യു​ടെ കീ​ഴി​ൽ 800 രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ പ​കു​തി​യി​ല​ധി​കം പേ​ർ രോ​ഗ​വി​മു​ക്ത​രാ​യി. ബാ​ക്കി​യു​ള്ള​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. വീ​ടു​ക​ളി​ലും രോ​ഗി​ക​ൾ​ക്കു ക​ഴി​യാ​ൻ അ​നു​മ​തി ന​ല്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ശ്വാ​സ​ത​ട​സം, മ​റ്റു​ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചാ​ൽ ഉ​ട​ൻ ചി​കി​ത്സാ​സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് വെ​ള്ളാ​നി​ക്ക​ര ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​കെ.​എ​സ്. ജ​യ​ന്തി പ​റ​ഞ്ഞു.
പാ​വ​റ​ട്ടി - 15
പാ​വ​റ​ട്ടി: പാ​വ​റ​ട്ടി​യി​ൽ ന​ട​ത്തി​യ റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 15 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി എ​ള​വ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന ക്യാ​ന്പി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള 176 പേ​ർ പ​ങ്കെ​ടു​ത്തു.
എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു​പേ​ർ​ക്കും പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ആ​റു​പേ​ർ​ക്കും മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു​പേ​ർ​ക്കു​മാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മു​ല്ല​ശേ​രി ബ്ലോ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​ടി. സു​ജ, ഹെ​ൽ​ത്ത് സു​പ്പ​ർ​വൈ​സ​ർ കെ. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
ചാ​വ​ക്കാ​ട് - 11
ചാ​വ​ക്കാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 11 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 68 പേ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. 11 പേരും ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽപ്പെ​ട്ട​വ​രാ​ണ്.
തീ​ര​ദേ​ശ​ത്ത് - ഏ​ഴ്
വാ​ടാ​ന​പ്പി​ള്ളി: തീ​ര​ദേ​ശ​ത്ത് ഇ​ന്ന​ലെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഏ​ഴു​പേ​ർ​ക്ക് കോ​വി​ഡ്. ഏ​ങ്ങ​ണ്ടി​യൂ​ർ ഒ​ന്ന്, വാ​ടാ​ന​പ്പി​ള്ളി ര​ണ്ട്, വ​ല​പ്പാ​ട് നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ. വ​ല​പ്പാ​ട് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​രു​ടെ ഉ​റ​വി​ടം അ​റി​വാ​യി​ട്ടി​ല്ല.
പു​ന്ന​യൂ​ർ​ക്കു​ളം -​ മൂ​ന്ന്

പു​ന്ന​യൂ​ർ​ക്കു​ളം: ഇ​ന്ന​ലെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്കും പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​രാ​ൾ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു.ഇ​ന്നു വ​ട​ക്കേ​ക്കാ​ട് ടി​എം​സി റീ​ജ​ൻ​സി​യി​ൽ ന​ട​ക്കു​ന്ന സ്ര​വ പ​രി​ശോ​ധ​ന​യി​ൽ 125 പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ണ്ട​ശാം​ക​ട​വ്മാ​ർ​ക്ക​റ്റ് അ​ട​ച്ചു

കാ​ഞ്ഞാ​ണി: കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ക​ണ്ട​ശാം​ക​ട​വ് മാ​ർ​ക്ക​റ്റ് വീ​ണ്ടും അ​ട​ച്ചു. ഇ​ന്ന​ലെ മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ള​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ണ്ട​ശാം​ക​ട​വ് മാ​ർ​ക്ക​റ്റ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് അ​ട​പ്പി​ച്ച​ത്. ഇ​ന്നും മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. വ്യാ​പാ​രി​ക​ൾ, ജീ​വ​ന​ക്കാ​ർ, ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി 25 ഓ​ളം പേ​രെ ഇ​ന്നു പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും.

മാ​ർ​ക്ക​റ്റി​ൽ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യ​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സം​ശ​യം. ഇ​ന്നു ന​ട​ക്കു​ന്ന പ​രി​ശോ​ധ​നാ ഫ​ലം വി​ല​യി​രു​ത്തി​യ ശേ​ഷ​മേ മാ​ർ​ക്ക​റ്റ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളു​വെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണു മാ​ർ​ക്ക​റ്റ് കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ടു​ന്ന​ത്.