ആ​ന​യെ പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​യി​രു​ത്തി
Wednesday, September 30, 2020 12:34 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഏ​റെ നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പ്ര​തീ​കാ​ത്മ​ക​മാ​യി ആ​ന​യെ ന​ട​യി​രു​ത്തി.​ക്ഷേ​ത്ര​ത്തി​ലെ പാ​ര​ന്പ​ര്യ അ​വ​കാ​ശി​യാ​യ മാ​തേ​ന്പാ​ട്ട് ര​ഘു​നാ​ഥ് ന​ന്പ്യാ​രാ​ണ് 10 ല​ക്ഷം രൂ​പ ദേ​വ​സ്വ​ത്തി​ല​ട​ച്ച് ആ​ന​യെ ന​ട​യി​രു​ത്തി​യ​ത്.​
ര​ഘു​നാ​ഥ് യു​എ​സി​ൽ ആ​യ​തി​നാ​ൽ അ​മ്മ മ​ഹി​ളാ​മ​ണിയമ്മ​യാ​ണ് സ​മ​ർ​പ്പ​ണ ച​ട​ങ്ങി​നെ​ത്തി​യ​ത്.​ ഇ​ന്ന​ലെ രാ​വി​ലെ ശീ​വേ​ലി​ക്കു ശേ​ഷ​മാ​യി​രു​ന്നു ച​ട​ങ്ങ്.​ കൊ​ടി​മ​ര​ത്തി​നു സ​മീ​പം വെ​ള്ള​യും ക​രി​ന്പ​ട​വും വി​രി​ച്ച ശേ​ഷം ദേ​വ​സ്വ​ത്തി​ലെ കൊ​ന്പ​ൻ ബ​ല​റാ​മി​നെ ഇ​രു​ത്തി. ക്ഷേ​ത്രം ഓ​തി​ക്ക​ൻ മു​ന്നൂ​ലം ഭ​വ​ൻ ന​ന്പൂ​തി​രി തീ​ർ​ഥം ത​ളി​ച്ച് ആ​ന​യ്ക്ക് ക​ള​ഭം തൊ​ടീ​ച്ചു.
ക്ഷേ​ത്രം ഉൗ​രാ​ള​ൻ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് തോ​ട്ടി​യും കോ​ലും ക​ണ്ടി​യൂ​ർ പ​ട്ട​ത്ത് വാ​സു​ദേ​വ​ൻ ന​ന്പീ​ശ​ന് ന​ൽ​കി.​ വാ​സു​ദേ​വ​ൻ ന​ന്പീ​ശ​നി​ൽ നി​ന്ന് അ​വ​കാ​ശി​യാ​യ മാ​തേ​ന്പാ​ട്ട് ച​ന്ദ്ര​ശേ​ഖ​ര​ൻ ന​ന്പ്യാ​ർ ഏ​റ്റു​വാ​ങ്ങി. ആ​ന​യെ ന​ട​യി​രു​ത്തു​ന്പോ​ൾ തോ​ട്ടി​യും കോ​ലും ഏ​റ്റു​വാ​ങ്ങാ​നു​ള്ള അ​വ​കാ​ശം മാ​തേ​ന്പാ​ട്ട് കു​ടും​ബ​ത്തി​നാ​ണ്. ഇ​ക്കു​റി ന​ട​യി​രു​ത്തു​ന്ന​തും തോ​ട്ടി​യും കോ​ലും ഏ​റ്റു​വാ​ങ്ങു​ന്ന​തും മാ​തേ​ന്പാ​ട്ട് കു​ടും​ബ​മാ​ണ്.
അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടി. ​ബ്രീ​ജാ​കു​മാ​രി, ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രാ​യ ശ​ങ്ക​ർ, കെ.​ആ​ർ.​ സു​നി​ൽ​കു​മാ​ർ ര​ഘു​നാ​ഥി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ വേ​ണു​ഗോ​പാ​ൽ മേ​നോ​ൻ, രാ​ജി, വൈ​ശാ​ഖ് ന​ന്പ്യാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.