തു​ണി ഉ​ണ​ക്കാ​ൻ ഇ​ടു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് യു​വ​തി മ​രി​ച്ചു
Monday, September 28, 2020 2:04 AM IST
വാ​ടാ​ന​പ്പ​ള്ളി: പൊ​ട്ടി​വീ​ണ സ​ർ​വീ​സ് വ​യ​റി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വ​തി മ​രി​ച്ചു. സ​ഹോ​ദ​രി​ക്ക് പ​രി​ക്ക്. ഏ​ങ്ങ​ണ്ടി​യൂ​ർ തി​രു​മം​ഗ​ലം കി​ഴ​ക്ക് സെ​ന്‍റ് തോ​മ​സ് റോ​ഡി​ൽ കു​ടി​ല്ല​ത്ത് മ​ടം പ്രി​യ(45)​യാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​രി പ്രീ​തി (25) ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ടാ​ർ​പോ​ളി​ൻ ഷീ​റ്റ് കെ​ട്ടി​യി​രു​ന്ന ക​ന്പി​യി​ൽ തു​ണി ഉ​ണ​ക്കാ​ൻ ഇ​ടു​ന്പോ​ഴാ​യി​രു​ന്നു ദു​ര​ന്തം. സ​ർ​വീ​സ് വ​യ​ർ പൊ​ട്ടി ടാ​ർ​പോ​ളി​ൻ ഷീ​റ്റി​ലെ ക​ന്പി​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന​ത​റി​യാ​തെ ക​ന്പി​യി​ൽ തു​ണി ഇ​ട്ട​തോ​ടെ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ്രി​യ​യു​ടെ ശ​രീ​ര​ത്തി​ൽ ക​ന്പി ചു​റ്റി​യ നി​ല​യി​ലാ​യി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്രീ​തി​ക്കും ഷോ​ക്കേ​റ്റു. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ലൈ​ൻ ഓ​ഫ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രേ​യും ഏ​ങ്ങ​ണ്ടി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും അ​തി​നു മു​ന്പേ പ്രി​യ മ​രി​ച്ചു. ര​ണ്ട് മ​ക്ക​ളു​ണ്ട്.