ജി​ല്ല​യി​ലെ ര​ണ്ടു സ്റ്റേ​ഡി​യ​ങ്ങ​ൾ ഇ​ന്നു നാ​ടി​നു സ​മ​ർ​പ്പി​ക്കും
Monday, September 28, 2020 12:29 AM IST
തൃ​ശൂ​ർ: കാ​യി​ക വ​കു​പ്പ് ഒ​രു​ക്കി​യ ജി​ല്ല​യി​ലെ ര​ണ്ടു ക​ളി​ക്ക​ള​ങ്ങ​ൾ ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. കൈ​പ്പ​റ​ന്പ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, കു​ന്നം​കു​ളം സ്റ്റേ​ഡി​യം എ​ന്നി​വ​യാ​ണു കാ​യി​ക വ​കു​പ്പി​ന്‍റെ ത​ന​തു ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​ത്.

രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​യി​ക മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​കും.

നി​ര​വ​ധി കാ​യി​ക​പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച കു​ന്നം​കു​ളം ഗ​വ. മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ക​ളി​സ്ഥ​ലം രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ക​യാ​ണ് ന​വീ​ക​ര​ണ​ത്തോ​ടെ. 5.08 കോ​ടി രൂ​പ മു​ട​ക്കി സ്വാ​ഭാ​വി​ക പു​ൽ​ത്ത​കി​ടി​യോ​ടു കൂ​ടി​യ ഫു​ട്ബോ​ൾ മൈ​താ​ന​വും ഗ്യാ​ല​റി​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സി​ന്ത​റ്റി​ക് ട്രാ​ക്ക് അ​ട​ക്കം കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.

1.94 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​യാ​ണ് കൈ​പ്പ​റ​ന്പ് ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ന​വീ​ക​രി​ച്ച​ത്. ബാ​സ്ക്ക​റ്റ്ബോ​ൾ കോ​ർ​ട്ട്, നാ​ല് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ട്, എ​ൽ​ഇ​ഡി ഫ്ലഡ് ലൈ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് സ്റ്റേ​ഡി​യം. നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ സ്റ്റീ​ൽ സ്ട്ര​ക്ച്ച​ർ പ​ണി​ക​ൾ, റൂ​ഫി​ങ്, അ​ക്വ​സ്റ്റി​ക്സ്, ഫ്ലോ​റിം​ഗ് പ​ണി​കൾ, ടോ​യ്‌ലറ്റ് - ചേഞ്ചിംഗ് റൂ​മു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ പൂ​ർത്തി​ യാ​ക്കി. സ്ട്രീ​റ്റ് ലൈ​റ്റ് അ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു.