വീ​ടു​ക​ൾ​ക്കു നേ​രെ അ​ക്ര​മം
Tuesday, September 22, 2020 12:38 AM IST
പു​തി​യ​കാ​വ്: പു​തി​യ​കാ​വി​ൽ ര​ണ്ടു വീ​ടു​ക​ൾ​ക്കു നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. പ​ന്ത്ര​ണ്ടാം വാ​ർ​ഡ് റേ​ഷ​ൻ ക​ട​യ്ക്കു സ​മീ​പം തെ​ക്കൂ​ട്ട് ഷീ​ല​ജ​യ​ദാ​സ്, പ​ള്ള​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​ണ്ട​ത്ര മ​ധു​രാ​ജ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ​യാ​ണ് അ​ക്ര​മം. തെ​ക്കൂ​ട്ട് ഷീ​ല ജ​യ​ദാ​സി​ന്‍റെ വീ​ട്ടി​ലെ ചെ​ടി​ച്ച​ട്ടി​ക​ൾ പൊ​ട്ടി​ച്ച നി​ല​യി​ലാ​ണ്. മ​ണ്ട​ത്ര മ​ധു​രാ​ജി​ന്‍റെ വീ​ട്ടു​പ​റ​ന്പി​ലെ വാ​ഴ​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ള്ള​ത്ത് ക്ഷേ​ത്ര​ത്തി​ന്‍റെ പ​റ​ന്പി​ലെ ഷെ​ഡും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ന്ത്ര​ണ്ടാം​വാ​ർ​ഡി​ലെ റേ​ഷ​ൻ ക​ട​യ്ക്കു സ​മീ​പം വൈ​ഭ​വ് ഗ്രാ​മ​സ​മി​തി സ്ഥാ​പി​ച്ചി​രു​ന്ന സാ​നി​റ്റ​റൈ​സേ​ഷ​ൻ വാ​ഷിം​ഗ് ബൂ​ത്തും ത​ക​ർ​ത്തു.
മ​തി​ല​കം എ​സ്ഐ സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.