ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Sunday, September 20, 2020 12:36 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് കൈ​വ​ശം വച്ച​തി​ന് ആ​റ്റൂ​ർ ക​ന്പ​നിപ്പ​ടി പെ​രു​വ​ഞ്ചേ​രി സ​ജി​ത്ത് (38) നെ ​വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​ശോ​ക് കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി.

തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പ്ര​തി പി​ടി​യി​ലാ​യ​ത്. തൃ​ശൂ​രി​ൽ നി​ന്നും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് അ​ട​ങ്ങു​ന്ന പാ​ർ​സ​ൽ 45,000 രൂ​പ​യ്ക്കു വാ​ങ്ങി ആ​റ്റൂ​ർ, മു​ള്ളൂ​ർ​ക്ക​ര മേ​ഖ​ല​ക​ളി​ൽ വി​റ്റ​ഴി​ക്കു​ന്ന​ത് ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കു​വാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് പ്ര​തി പ​റ​ഞ്ഞ​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഗ്ലാ​സ് ഹൗ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ലാ​ണ​ത്രെ ക​ഞ്ചാ​വു വില്​പ​ന. ചി​ല്ല​റ വി​പ​ണി​യി​ൽ ഇ​തി​നു രണ്ടുല​ക്ഷം രൂ​പ വി​ല വ​രും.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി. ​പി. പ്ര​ഭാ​ക​ര​ൻ, കെ. ​സി. അ​ന​ന്ത​ൻ, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​വി . ഷാ​ജി, വി. ​പ്ര​ശാ​ന്ത്, സി​ഇഒ​മാ​രാ​യ ബി​ബി​ൻ ഭാ​സ്ക്ക​ർ, വി ​. എം. ഹ​രീ​ഷ്, വ​നി​ത സിഇഒ ​കെ. എ​ച്ച്. നൂ​ർ​ജ എന്നിവര​ട​ങ്ങു​ന്ന എ​ക്സൈ​സ് സം​ഘ​മാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.