ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​യ​മ​വി​ദ്യാ​ർ​ഥി മ​രി​ച്ചു; മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
Saturday, September 19, 2020 9:54 PM IST
തൃ​ശൂ​ർ: കോ​ലോ​ത്തും​പാ​ട​ത്ത് ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​യ​മ​വി​ദ്യാ​ർ​ഥി മ​രി​ച്ചു. മൂ​ന്നു പേ​ർ ക്കു ​പ​രി​ക്കേ​റ്റു.

അ​ത്താ​ണി വ​ട്ടം​കു​ള​ങ്ങ​ര പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ രാ​കേ​ഷ്(25) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മാ​പ്രാ​ണം വീ​ട്ടി​ൽ ലി​ലി​ൻ(29), ശി​ൽ​പ വ​ർ​ഗീ​സ് (28), പൂ​മ​ല വെ​ള്ളാ​രം​പാ​റ​യ്ക്ക​ൽ കു​രി​യാ​ക്കോ​സി​ന്‍റെ മ​ക​ൻ മ​നു എ​ന്ന ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​രെ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​വി​ല​കം ബാ​റി​നു സ​മീ​പം ഹോ​ണ്ട ഹോ​ർ​നെ​റ്റ് ബൈ​ക്കും യ​മ​ഹ ബൈ​ക്കും ത​മ്മി​ലാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ യ​മ​ഹ ബൈ​ക്ക് പാ​ട​ത്തെ കു​റ്റി​ക്കാ​ടു​ക​ളി​ലേ​ക്കു തെ​റി​ച്ചു​പോ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​കേ​ഷി​നെ ഉ​ട​ൻ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​കേ​ഷ് കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്. കോ​ള​ജി​ന് ലോ​ക്ക്ഡൗ​ണ്‍ അ​വ​ധി​യാ​യ​തി​നാ​ൽ സു​ഹൃ​ത്താ​യ മ​നു​വി​ന്‍റെ ബൈ​ക്കി​നു പി​റ​കി​ലി​രു​ന്ന് വെ​ൽ​ഡിം​ഗ് ജോ​ലി​ക്കാ​യി പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. രാ​കേ​ഷി​ന്‍റെ അ​ച്ഛ​ൻ മൂ​ന്നു​മാ​സം മു​ന്പാ​ണു മ​രി​ച്ച​ത്. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​ര​ൻ: ബി​നേ​ഷ്.