പെ​രു​ന്പു​ഴ വ​ലി​യ പാ​ല​ത്തി​ൽ ബ​സ് ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, August 14, 2020 12:37 AM IST
കാ​ഞ്ഞാ​ണി: പെ​രു​ന്പു​ഴ വ​ലി​യ പാ​ലം അ​പ​ക​ട​സ്ഥി​തി​യി​ലാ​യ​തോ​ടെ ഇ​തു വ​ഴി​യു​ള്ള ബ​സ് ഗ​താ​ഗ​തം ഇ​ന്നു​മു​ത​ൽ​പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം. കാ​ഞ്ഞാ​ണി​ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ൾ പ​റ​ത്താ​ട്ടി ഷെ​ഡി​നു സ​മീ​പം യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് തി​രി​ച്ച് പോ​കും. തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്ന് കാ​ഞ്ഞാ​ണി​ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ, ആ​റാം​ക​ല്ലി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് തി​രി​ച്ചു പോ​കും.
ഇ​രു ഭാ​ഗ​ത്തു മി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്കു പെ​രു​ന്പു​ഴ പാ​ല​ത്തി​ലൂ​ടെ കാ​ൽ ന​ട​യാ​യോ മ​റ്റ് ചെ​റു​വാ​ഹ​ന ങ്ങ​ളി​ലൂ​ടെ​യോ​ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പി​ന്നി​ട്ടാ​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്കു യാ​ത്ര തു​ട​രാ​നാ​കും. എം​എ​ൽ​എ​യെ​ക്കൂ​ടാ​തെ മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി ശ​ശി, അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യ സി. ​ജി. സ​ജീ​ഷ്, അ​ന്തി​ക്കാ​ട് സി​ഐ പ്ര​ശാ​ന്ത് ക്ലി​ന്‍റ്, എ​സ്ഐ കെ. ​എ​സ്. സു​ശാ​ന്ത്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, തൃ​ശൂ​ർ-​കാ​ഞ്ഞാ​ണി ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി. ​എം. അ​ബ്ദു​ൾ ക​രീം എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.​ഇ​ന്നു​രാ​വി​ലെ മു​ത​ൽ ഈ ​നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും അ​ന്തി​ക്കാ​ട് പൊ​ലി​സ് അ​റി​യി​ച്ചു.