തൃ​ശൂ​ർ വെ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ര​ണ്ടു​പേ​ർ​ക്ക് കോ​വി​ഡ്
Friday, August 7, 2020 12:47 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
അ​യ്യ​ന്തോ​ൾ: തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നും ഹോം​ഗാ​ർ​ഡി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ലാ​ണ് ഇ​വ​ർ​ക്കു പോ​സി​റ്റീ​വ് റി​സ​ൾ​ട്ട് വ​ന്ന​ത്. ഇ​തേത്തുട​ർ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​വ​രെ മെ​ഡി​ക്കൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.
ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​നും പേ​രാ​മം​ഗ​ലം പോ​ലീ​സി​നും വെ​സ്റ്റ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കും തൃ​ശൂ​രി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ലാ​ണ് ഇ​വ​രു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​ത്.
ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ പോ​സി​റ്റീ​വാ​ണെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തു​ന്ന വി​ദ​ഗ്ധ പ​രി​ശോ​ധ​നാ​ഫ​ലം കൂ​ടി അ​റി​ഞ്ഞ ശേ​ഷ​മേ വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളൂ.