കാറ്റ്, മ​ഴ: ക്യാ​ന്പു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം
Tuesday, August 4, 2020 12:39 AM IST
ചാ​വ​ക്കാ​ട്: ക​ന​ത്ത​മ​ഴ മൂ​ല​മു​ണ്ടാ​കു​ന്ന വെ​ള്ള​ക്ക​യ​റ്റ​ത്തി​ൽ നി​ന്ന് ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ൽ മു​ന്നൊ​രു​ക്കം ന​ട​ത്തി. ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ എം​എ​ൽ​എ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. ത​ഹ​സി​ൽ​ദാ​ർ സി.​എ​സ്. രാ​ജേ​ഷ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കു​മെ​ന്നു മു​ന്ന​റി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യു​ള്ള അ​ടു​ത്ത മൂ​ന്നു​ദി​വ​സം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​ത്.