സി​എം​സി സ​ന്യാ​സ സ​മൂ​ഹം 18 വീ​ടി​നു​ള്ള സ്ഥ​ലം ന​ൽ​കി
Thursday, July 16, 2020 12:52 AM IST
തൃ​ശൂ​ർ: പ​തി​നെ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ടു പ​ണി​യാ​ൻ സി​എം​സി നി​ർ​മ​ല പ്രോ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം ന​ൽ​കി. പു​തു​ക്കാ​ട് നാ​ഷ​ണ​ൽ ഹൈ​വേ​യ്ക്കു സ​മീ​പം നാ​ലു സെ​ന്‍റ് ഭൂ​മി വീ​ത​മാ​ണു ന​ൽ​കു​ന്ന​ത്. പു​തു​ക്കാ​ട് ചാ​വ​റ സ്റ്റ​ഡി സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കൈ​മാ​റി.
ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കൈ​പ്പ​റ്റി​യ കു​ടും​ബ​ങ്ങ​ൾ സ്ഥ​ല​ത്തു വീ​ടു പ​ണി​തു താ​മ​സി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​പ​ത്രം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​നി​ജ സി​എം​സി​ക്കു കൈ​മാ​റി.
പു​തു​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ലി​ശേ​രി, ഫാ. ​ഡി​റ്റോ കൂ​ള, അ​ഡ്വ. ര​ജി​ത് ഡേ​വി​സ് ആ​റ്റ​ത്ത​റ, അ​ഡ്വ. മു​നീ​റ, വാ​ർ​ഡ് മെ​ന്പ​ർ ജോ​ളി ചു​ക്കി​രി, സെ​ബി കൊ​ടി​യ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ദ്യാ​ധ​ര​ൻ, ഉ​മ്മ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
നി​ർ​മ​ല പ്രോ​വി​ൻ​സ് സാ​മൂ​ഹ്യസേ​വ​ന വ​കു​പ്പ് അ​ധ്യ​ക്ഷ സി​സ്റ്റ​ർ ലേ​ഖ സി​എം​സി സ്വാ​ഗ​ത​വും വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ക്രി​സ്‌ലിൻ സി​എം​സി ന​ന്ദി​യും പ​റ​ഞ്ഞു.