പു​ഴ​യ്ക്ക​ൽ പാ​ടം വ്യ​വ​സാ​യ സ​മു​ച്ച​യം ഡി​സം​ബ​റി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ം
Tuesday, July 14, 2020 12:39 AM IST
തൃശൂർ: പു​ഴ​യ്ക്ക​ൽ പാ​ട​ത്ത് 11.41 ഏ​ക്ക​റി​ൽ ആ​രം​ഭി​ക്കു​ന്ന ബ​ഹു​നി​ല വ്യ​വ​സാ​യ സ​മു​ച്ച​യം ഡി​സം​ബ​ർ 31ന​കം പൂ​ർ​ത്തി​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് നി​ർ​ദേ​ശം ന​ൽ​കി. നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ര​ണ്ടാംഘ​ട്ട പ​ദ്ധ​തി​യി​ലെ പ​കു​തി സ്ഥ​ലം പ്ര​വാ​സി​ക​ൾ​ക്കു മാ​റ്റിവയ്ക്കാ​നും അ​തു പ്ര​വാ​സി പാ​ർ​ക്ക് എ​ന്ന പേ​രി​ൽ നാ​മ​ക​ര​ണം ന​ട​ത്തു​വാ​ൻ സ​ർ​ക്കാ​രി​ലേ​ക്കു ശിപാ​ർ​ശ ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി.
ഒ​ന്നാം​ഘ​ട്ടം 19.64 കോ​ടി രൂ​പ​യും ര​ണ്ടാംഘ​ട്ടം 13.33 കോ​ടി രൂ​പയും വി​നി​യോ​ഗി​ച്ച് സി​ഡ്കോ​യും, ര​ണ്ടാം ഘ​ട്ടം 23.33 കോ​ടി രൂ​പ ചെല​വി​ൽ കി​റ്റ​്കോ​യു​മാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ക. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഒ​രു ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​വും, ര​ണ്ടാം ഘ​ട്ട​ത്തി​ൽ 1,29,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​വു​മു​ള​ള കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​കും.
ഇ​തി​ലൂ​ടെ 150 ഓ​ളം സം​രം​ഭ​ക​ർ​ക്കു ബി​ൽ​ഡിം​ഗ് സ്പേ​സ് അ​നു​വ​ദി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 90 ശ​ത​മാ​നം നി​ർ​മാ​ണം ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു. ഡി​ഐ​സി ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ.​എ​സ്. കൃ​പകു​മാ​ർ, സി​ഡ്കോ എം​ഡി കെ.​ബി. വി​ജ​യ​കു​മാ​ർ, മ​റ്റു ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.