ബ്രേ​ക്ക് ദ ​ചെ​യി​ൻ ഡ​യ​റി വി​ത​ര​ണം
Monday, July 13, 2020 12:50 AM IST
കാ​റ​ളം: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​റ​ളം സ്കൂ​ളി​ലെ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ട​ക​ളി​ലും ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഡ​യ​റി വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സ​ന്തോ​ഷ് ഡ​യ​റി ഏ​റ്റു​വാ​ങ്ങി. വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​മ രാ​ജ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ദാ​സ​ൻ, പ്രി​ൻ​സി​പ്പ​ൽ പി.​പി. സ​ജി​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഒ.​എ​സ്. സ​യ​ന, എ​ൻ.​ജി. ശ്രീ​ജ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്ത്

പെ​രി​ഞ്ഞ​നം: പെ​രി​ഞ്ഞ​ന​ത്തെ 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി ടി​വി ന​ല്കി. പ്ര​വാ​സി​ക​ളു​ടേ​യും മ​റ്റ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സ​ച്ചി​ത്ത് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി.​എ.​ സു​ധീ​ർ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത ഷാ​ജി, പി.​വി. സ​തീ​ശ​ൻ, സെ​ക്ര​ട്ട​റി സു​ജാ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.