സ​മൂ​ഹ അ​ടു​ക്ക​ള: ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ന്നു ന​ശി​ച്ചു
Saturday, July 4, 2020 12:14 AM IST
മു​രി​യാ​ട്: കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​വ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണം ന​ല്കു​ന്ന​തി​നാ​യി നാ​ട്ടു​കാ​ർ സം​ഭാ​വ​ന​യാ​യി ന​ല്കി​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ സം​ഭ​ര​ണ മു​റി​യി​ൽ കെ​ട്ടി​ക്കി​ട​ന്നു ന​ശി​ച്ചു. നാ​ട്ടു​കാ​ർ സം​ഭാ​വ​ന​യാ​യി ന​ല്കി​യ പ​ണം ഉ​പ​യോ​ഗി​ച്ചു വാ​ങ്ങി​യ​തും നേ​രി​ട്ടു ന​ല്കി​യ​തു​മാ​യ സാ​ധ​ന​ങ്ങ​ളാ​ണു ന​ശി​ച്ച​ത്. ഇ​ട​തു​പ​ക്ഷ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നാ​യി​രു​ന്നു സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ ചു​മ​ത​ല.​സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ​വ​ർ​ക്കു ന​ല്കാ​ൻ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് അ​തു പി​ന്നെ തീ​രു​മാ​നി​ക്കാം എ​ന്നു പ​റ​ഞ്ഞു മാ​റ്റി​വ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മു​റി​യി​ൽ നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം ദു​ർ​ഗ​ന്ധം വ​മി​ച്ച​പ്പോ​ഴാ​ണു മു​റി​യി​ൽ അ​ട​ക്കി​വ​ച്ചി​രി​ക്കു​ന്ന അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പു​ഴു​വ​രി​ച്ചും ചീ​ഞ്ഞ നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്.
സ​മൂ​ഹ അ​ടു​ക്ക​ള അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ അ​രി മാ​ത്ര​മാ​ണു ബാ​ക്കി​യു​ള്ള​തെന്നും ഇ​തു കേ​ടു വ​ന്നു​വെ​ന്നു​ള്ള ആ​രോ​പ​ണം രാ​ഷ്ട്രീ​യ​പ​ര​മാ​ണെ​ന്നും മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​രി​ത സു​രേ​ഷ് പ​റ​ഞ്ഞു.