സു​ഭി​ക്ഷ പ​ദ്ധ​തി: ഏ​ഴി​ന​കം അ​പേ​ക്ഷി​ക്ക​ണം
Wednesday, June 3, 2020 12:16 AM IST
ചാ​വ​ക്കാ​ട്: സു​ഭി​ക്ഷ പ​ദ്ധ​തി ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഞ്ചു സെ​ന്‍റ് ഭൂ​മി​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷ ന​ൽ​കാം. പ​ദ്ധ​തി​പ്ര​കാ​രം കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ ന​ടീ​ൽ വ​സ്തു​ക്ക​ൾ നൂ​റു​ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ലും വ​ളം 75 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ലും ല​ഭി​ക്കും.
പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നൂ​റു​ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ടീ​ൽ വ​സ്തു​ക്ക​ളും വ​ള​വും ന​ൽ​കും. എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും സ​ബ്സി​ഡി നി​ര​ക്കി​ൽ കീ​ട​നാ​ശി​നി ല​ഭി​ക്കും. അം​ഗ​മാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ൾ, ഗ്രൂ​പ്പു​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​ർ ഏ​ഴി​നു​ള്ളി​ൽ ചാ​വ​ക്കാ​ട് കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.