അ​പ​ക​ട​ങ്ങളിൽ പ​രി​ക്കേ​റ്റു
Tuesday, June 2, 2020 12:29 AM IST
പെ​രു​ന്പി​ലാ​വ്: പ​ന്താ​വൂ​രി​ൽ മി​നി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഗു​ഡ്സ് ഓ​ട്ടോ​യി​ലും പി​ന്നീ​ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റും ത​ക​ർ​ത്ത് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​ട്ടം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ന​സീ​മോ​ൻ (34), താ​നു (25), പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി ന​സീം (26) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. വ​ഴി​യി​ൽ നി​ന്നി​രു​ന്ന ര​ണ്ടു​പേ​ർ​ക്കും മി​നി​ലോ​റി​യി​ലു​ണ്ടാ​യ ഒ​രാ​ൾ​ക്കു​മാ​ണു പ​രി​ക്കേ​റ്റ​ത്.
കേ​ച്ചേ​രി: ത​ല​ക്കോ​ട്ടു​ക​ര അ​സീ​സി സ്കൂ​ളി​നു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ദ​ന്പ​തി​ക​ൾ​ക്കു പ​രി​ക്ക്. ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി​ക​ളാ​യ രാ​ജ​കൃ​ഷ്ണ​ൻ ( 53), ര​മാ​വ​തി ( 41) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.