ഫാത്തിമയു​ടെ ക​ണ്ണീ​രിലലി​ഞ്ഞ് ജ​ന​മൈ​ത്രി പോ​ലീ​സ്
Friday, May 29, 2020 12:16 AM IST
കയ്പമംഗലം: മറ്റാരും ആശ്രയ മി​ല്ലാ​തെ ത​ക​ർ​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​യ്ക്കു വീ​ടു പ​ണി​തുന​ൽ​കി ക​യ്പ​മം​ഗ​ലം ജ​ന​മൈ​ത്രി പോ​ലീ​സ്. ക​യ്പ​മം​ഗ​ലം ക​ന്പ​നി​ക്ക​ട​വ് ക​ട​പ്പു​റ​ത്തു താ​മ​സി​ക്കു​ന്ന ഫാ​ത്തി​മ​യു​ടെ വീ​ട് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ച​ക്കാ​മ​ഠ​ത്തി​ൽ അ​ബ്ദു​ൾ റ​‌ഹ‌്മാ​ൻ മ​രി​ച്ച​തി​നുശേ​ഷം നാ​ലുവ​ർ​ഷ​മാ​യി ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. മ​ക്ക​ളി​ല്ല. വീ​ടാ​ണെ​ങ്കി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് കൊ​ണ്ട് കെ​ട്ടിമേ​ഞ്ഞ നി​ല​യി​ലും. സ​ഹാ​യ​ത്തി​നും ആ​രു​മി​ല്ല.
ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വീ​ടുസ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് വ​യോ​ധി​ക​യാ​യ ഫാ​ത്തി​മ​യു​ടെ വീ​ട് ശ്ര​ദ്ധ​യി​ൽ​പെട്ട​ത്. കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​പ്പോ​ൾ സ്വ​ന്ത​മാ​യി വീ​ടു പ​ണി​യാ​ൻ ഇ​വ​ർ​ക്കു മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല എ​ന്നു ബോ​ധ്യ​പ്പെ​ട്ടു. ക​ട​ലി​നോ​ടു ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഭ​വ​ന പ​ദ്ധ​തി​ക​ളി​ലും ഇ​ടം നേ​ടാ​നാ​യി​ല്ല.
ഫാ​ത്തി​മ​യു​ടെ നി​സ​ഹാ​യ​ാവ​സ്ഥ ക​ണ്ട​റി​ഞ്ഞ പോ​ലീ​സ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സി.​പി.​മു​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ടു പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. 400 ച​തു​ര​ശ്ര അ​ടി​യി​ൽ അ​ഞ്ചുല​ക്ഷം രൂ​പ ചെല​വി​ട്ടാ​ണ് വീ​ടു നി​ർ​മി​ച്ച​ത്. ര​ണ്ടുമാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി.
വീ​ടി​ന്‍റെ കൈ​മാ​റ്റം ബെ​ന്നി ബെ​ഹ​നാ​ൻ എം​പി നി​ർ​വ​ഹി​ച്ചു. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി.​സു​രേ​ഷ് ബാ​ബു, ക​യ്പ​മം​ഗ​ലം എ​സ്ഐ കെ.​എ​സ്.​ സു​ബി​ന്ത്, പ​ഞ്ചാ​യ​ത്തം​ഗം സീ​ന സ​ജീ​വ​ൻ, നൗ​ഷാ​ദ് ആ​റ്റു​പ​റ​ന്പ​ത്ത്, ഹി​ലാ​ൽ കു​രി​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.