പ്ര​ള​യ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ ബാ​ക്കി​വ​ച്ച് അ​ന്ന​മ​ന​ട സൗ​ഹൃ​ദ​തീ​രം
Sunday, May 24, 2020 1:28 AM IST
അ​ന്ന​മ​ന​ട: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വ​ല​ഞ്ഞ അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളി​ലും പ്ര​ള​യാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നെ​ങ്കി​ലും ഇ​ന്നും അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യേ​റ്റു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​ണു പു​ളി​ക്ക​ക്ക​ട​വു സൗ​ഹൃ​ദ തീ​ര​വും ഇ​തി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കും സ​ങ്ക​ല്​പ​ങ്ങ​ൾ​ക്കും ചി​റ​കു​ക​ളേ​കി ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ മാ​തൃ​കാ​പ​ദ്ധ​തി​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​ത്. തു​ട​ർ​വി​ക​സ​ന​വും പ​രി​പാ​ല​ന​വും അ​ന്യ​മാ​യി മാ​റു​ന്ന സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ​ക്കും പ​ദ്ധ​തി​ക​ൾ​ക്കും ഉ​ത്ത​മ ദൃ​ഷ്ടാ​ന്ത​മാ​ണ് അ​ന്ന​മ​ന​ട സൗ​ഹൃ​ദ തീ​രം.
2015 ഡി​സം​ബ​റി​ൽ സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പാ​ണ് ചാ​ല​ക്കു​ടി പു​ഴ​യു​ടെ ഭാ​ഗ​മാ​യ പു​ളി​ക്ക​ക​ട​വി​ൽ മ​ണ​ൽ​തി​ട്ട​യോ​ടു ചേ​ർ​ന്ന് അ​ന്ന​മ​ന​ട സൗ​ഹൃ​ദതീ​രം എ​ന്ന പേ​രി​ൽ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത്. അ​ന്ന​ത്തെ എം​എ​ൽ​എ​യും നി​ല​വി​ലെ എം​പി​യു​മാ​യ ടി.​എ​ൻ. പ്ര​താ​പ​ന്‍റെ ശ്ര​മ​ഫ​ല​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ക്ഷ​ങ്ങ​ൾ വി​നി​യോ​ഗി​ച്ചു നി​ർ​മി​ച്ച സൗ​ഹൃ​ദ​തീ​രം അ​ന്ന​ത്തെ ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. തു​ട​ർ​ന്നു​ള്ള ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി പു​ഴ​യോ​ര​ഫെ​സ്റ്റും ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നോ​ടു ചേ​ർ​ന്നു കു​ട്ടി​ക​ൾ​ക്കാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പി​ന്നീ​ട് നി​ർ​മി​ച്ച പാ​ർ​ക്കും മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.
എ​ന്നാ​ൽ, പ്ര​ള​യം ക​ഴി​ഞ്ഞു ര​ണ്ടു​വ​ർ​ഷം പി​ന്നി​ടാ​റാ​യി​ട്ടും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന ഈ ​തീ​രം വൃ​ത്തി​യാ​ക്കാ​നോ ന​വീ​ക​രി​ക്കാ​നോ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഭി​ത്തി​ക​ൾ​ക്കു പ​ല​യി​ട​ങ്ങ​ളി​ലും വി​ള്ള​ലു​ക​ളു​ണ്ട്. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്നി​ലെ മു​റി​യി​ൽ പ്ര​ള​യ​ത്തി​നു മു​ന്പ് അ​ട​ക്കി​വ​ച്ചി​രു​ന്ന നൂ​റോ​ളം പ്ലാ​സ്റ്റി​ക് ക​സേ​ര​ക​ൾ ചെ​ളി​പു​ര​ണ്ട നി​ല​യി​ലാ​ണ്. പ്ര​ള​യ​ത്തി​നു​ശേ​ഷം ചെ​ളി​യി​ൽ മു​ങ്ങി​യ ഈ ​മു​റി തു​റ​ന്നു നോ​ക്കാ​നോ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നോ അ​ധി​കൃ​ത​ർ നാ​ളി​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. കു​ട്ടി​ക​ളു​ടെ പാ​ർ​ക്കു സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം പു​ഴ​യോ​ര ഫെ​സ്റ്റ് അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സൗ​ഹൃ​ദ​തീ​രം ന​വീ​ക​രി​ച്ച് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു​മാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.