സിൽക്കിൽ ഇനി പച്ചക്കറി വിളയും
Saturday, May 23, 2020 12:26 AM IST
വ​ട​ക്കാ​ഞ്ചേ​രി: അ​ത്താ​ണി​യി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​യ​ൽ​സ് കേ​ര​ള ലി​മി​റ്റ​ഡി​ന്‍റെ ഭൂ​മി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ വി​ള​യും. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​രി​ശാ​യി കി​ട​ന്ന ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. വെ​ണ്ട , വ​ഴു​ത​ന, വാ​ഴ, പ​ട​വ​ലം, പ​ച്ച​മു​ള​ക് തു​ട​ങ്ങി​യ ഇ​രു​പ​തോ​ളം വ​രു​ന്ന പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

സി​ൽ​ക്ക് ഡ​യ​റ​ക്ട​ർ എ​ൻ ഹ​രി​ദാ​സ് ആ​ദ്യ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം ​ഡി ക​മാ​ൻ​ഡ​ർ പി ​സു​രേ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ രേ​ഖ, വി​വി​ധ തൊ​ഴി​ലാ​ളി യു​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.