ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെത്തിയ യുവാവ് ബ​സ് സ്റ്റാ​ൻ​ഡി​ൽ കുടുങ്ങി
Saturday, May 23, 2020 12:26 AM IST
തി​രു​വി​ല്വാ​മ​ല: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ബ​സി​ൽ തി​രു​വി​ല്വാ​മ​ല​യി​ലെ​ത്തി​യ യു​വാ​വ് വീ​ട്ടി​ൽ പോ​കാ​നാ​വാ​തെ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ഴി​ച്ചു​കൂ​ട്ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് തി​രു​വി​ല്വാ​മ​ല പ​ട്ടി​പ്പ​റ​ന്പ് കു​റു​മ​ങ്ങാ​ട്ട്പ​ടി കൃ​ഷ്ണ​ൻ​കു​ട്ടി (39) ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ല​യാ​ളി​സ​മാ​ജം ഏ​ർ​പ്പാ​ടാ​ക്കി​ക്കൊ​ടു​ത്ത ബ​സി​ൽ തൃ​ശൂ​രി​ൽ എ​ത്തി ടാ​ക്സി​യി​ൽ തി​രു​വി​ല്വാ​മ​ല​യി​ൽ വ​ന്ന​ത്. ഫോ​ണി​ൽ സ​ഹോ​ദ​ര​നെ വി​ളി​ച്ച് ഏ​റെ​നേ​രം കാ​ത്തി​രു​ന്നി​ട്ടും ആ​രും എ​ത്തി​യി​ല്ല.

സ​മീ​പ​ത്തെ ഓ​ട്ടോ​ക്കാ​രും നാ​ട്ടു​കാ​രും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​വാ​നു​ള്ള മു​റി​യും സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ല എ​ന്നാ​ണ് യു​വാ​വ് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് സ​ഹോ​ദ​ര​നെ​ത്തി ടൗ​ണി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ലേ​ക്ക് മാ​റ്റി. വി​വ​ര​മ​റി​ഞ്ഞ് പ​ഴ​യ​ന്നൂ​ർ സി​ഐ പി.​സി.​ചാ​ക്കോ​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.