വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Saturday, May 23, 2020 12:26 AM IST
പെ​രി​ങ്ങോ​ട്ടു​ക​ര: ക​ന​ത്ത മ​ഴ​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. കഴിഞ്ഞദിവസം രാ​ത്രി പെ​യ്ത മ​ഴ​യി​ലാ​ണ് പൈ​നൂ​ർ തു​ളു​വ​ഞ്ചേ​രി കു​ഞ്ഞി മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു​ള്ള 10 കോ​ൽ താ​ഴ്ച​യു​ള്ള കി​ണ​ർ താ​ഴ്ന്നു പോ​യ​ത്. വീ​ട്ടു​കാ​ർ രാ​വി​ലെ ആ​റി​ന് ജ​ന​ൽ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് കി​ണ​ർ താ​ഴ്ന്ന വി​വ​രം അ​റി​യു​ന്ന​ത്.