അ​ച്ചാ​ർ വി​ല്പ​ന​യു​മാ​യി എഐവൈ​എ​ഫ്
Saturday, May 23, 2020 12:25 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ അ​ച്ചാ​ർ വി​ല്പ​ന​യു​മാ​യി എഐവൈഎ​ഫ് പ്ര​വ​ർ​ത്ത​ക​ർ. എഐവൈ ​എ​ഫ് വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന "അ​ച്ചാ​ർ ച​ല​ഞ്ച്' ​പ​ദ്ധ​തി​യു​ടെ ഉദ്​ഘാ​ട​നം എ​ഴു​ത്തു​കാ​ര​നും സി​നി​മാ സം​വി​ധാ​യ​ക​നു​മാ​യ റ​ഷീ​ദ് പാ​റ​ക്ക​ൽ നി​ർ​വ​ഹി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി പ്ര​സ്‌​സ് ഫോറത്തി​നു മു​ന്നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എഐവൈഎ​ഫ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. നി​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യി. വ​ട​ക്കാ​ഞ്ചേ​രി മേ​ഖ​ല സെ​ക്ര​ട്ട​റി അ​രു​ണ്‍​കു​മാ​റി​ന് ന​ൽ​കി അ​ച്ചാ​റി​ന്‍റെ ആ​ദ്യ വില്പ​ന നി​ർ​വ​ഹി​ച്ചു.