സം​യു​ക്ത ട്രേഡ് യൂ​ണി​യ​ൻ പ്ര​തി​ഷേ​ധിച്ചു
Saturday, May 23, 2020 12:25 AM IST
പു​ന്നം​പ​റ​ന്പ്: വി​രു​പ്പാ​ക്ക,തൃ​ശൂ​ർ സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ൽ ഗെ​യ്റ്റി​ൽ സം​യു​ക്ത ട്രേഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മാ​നേ​ജ്മെ​ന്‍റ് ഏ​ക​പ​ക്ഷീ​യ​മാ​യി വെ​ട്ടി​കു​റ​ച്ച് ന​ട​പ്പി​ലാ​ക്കി​യ ഏ​പ്രി​ൽ മാ​സ​ത്തെ ശ​ന്പ​ളം മു​ഴു​വ​ൻ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​ള്ള പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ക​ന്പ​നി പ​ടി​ക്ക​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ ഐ​എ​ൻ​ടിയുസി, ബിഎംഎ​സ്, സിഐടിയു,ടിസിഎ​സ് എം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ എ​ന്നീ യൂ​ണി​യ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധ​ യോ​ഗ​ത്തി​ന് എം.​ടി. വ​റീ​ത്, എം.​എ​സ്. പ്ര​ദീ​പ്, ജ​യ​പ്ര​കാ​ശ്, എം.​രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

പ​ഴ​യ​ന്നൂ​ർ: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​യ​ന്നൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു. ഐഎൻടിയുസി ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. ​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐടി​യുസി ​സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം പി.​ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സിഐടിയു പ​ഴ​യ​ന്നൂ​ർ മേ​ഖ​ലാ സെ​ക്ര​ട്ട​റി എൻ.ഇ. പ​ര​മേ​ശ്വ​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.