ഇ​ട​ഞ്ഞോ​ടി​യ പോ​ത്തി​നെ പി​ടി​കൂ​ടി
Saturday, May 23, 2020 12:23 AM IST
ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്ത് അ​റ​വു​ശാ​ല​യി​ൽ നി​ന്നും ഇ​ട​ഞ്ഞോ​ടി​യ പോ​ത്ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കു​രി​ശു ജം​ഗ്ഷ​നി​ലെ അ​റ​വു​ശാ​ല​യി​ൽ ക​ശാ​പ്പു​ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണു പോ​ത്ത് ക​ശാ​പ്പു​കാ​രു​ടെ കൈ​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്.
റോ​ഡി​ലൂ​ടെ ഓ​ടി​വ​രു​ന്ന പോ​ത്തി​നെ ക​ണ്ടു നാ​ട്ടു​കാ​ർ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു കി​ലോ​മീ​റ്റ​ർ ഓ​ടി​യ പോ​ത്തി​നെ പ​രി​യാ​രം മൂ​ഴി​ക്ക​ക​ട​വു പ​രി​സ​ര​ത്തു​വ​ച്ചു നാ​ട്ടു​കാ​ർ വ​ള​രെ പ​ണി​പ്പെ​ട്ടാ​ണു കീ​ഴ​ട​ക്കി​യ​ത്. ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.