ബെെപാസിൽ കെ​ട്ടി​ടം നി​ർ​മിക്കാൻ പെ​ർ​മി​റ്റ്
Saturday, May 23, 2020 12:23 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ബൈ​പാ​സ് റോ​ഡി​ൽ 15 മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വീ​തി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കാ​ൻ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ബൈ​പാ​സ് റോ​ഡ് വി​ക​സ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്കു വീ​ഴ്ച പ​റ്റി​യ​താ​യി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വി​മ​ർ​ശി​ച്ചു.

16 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് വി​ക​സി​പ്പി​ക്കാ​നും ഇ​തി​നു ത​ട​സ​മാ​യി നി​ല്ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ളി​ച്ചു ആ​വ​ശ്യ​മാ​യ സ്ഥ​ലം അ​ക്വ​യ​ർ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു ത​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. റോ​ഡി​ന്‍റെ മൂ​ന്നാ​മ​ത്തെ റീ​ച്ചി​ൽ തെ​ക്കു​ഭാ​ഗ​ത്തു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്തു റോ​ഡ് വി​ക​സ​നം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നു ബി​ജെ​പി അം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു. ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധി​ക്കാ​ൻ രൂ​പീ​ക​രി​ച്ച ടാ​സ്ക് ഫോ​ഴ്സി​നു യോ​ഗം അം​ഗീ​കാ​രം ന​ല്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​തം 54 ശ​ത​മാ​നം മാ​ത്ര​മേ ചെ​ല​വ​ഴി​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ള്ളൂ​വെ​ന്നും കോ​ടി​ക​ൾ ലാ​പ്സാ​ക്കി​യെ​ന്നും എ​ൽ​ഡി​എ​ഫ് അം​ഗം പി.​വി. ശി​വ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

ട്ര​ഷ​റി നി​യ​ന്ത്ര​ണ​ങ്ങ​ൾ തി​രി​ച്ച​ടി​യാ​യെ​ന്നും 1000 രൂ​പ പോ​ലും പാ​സാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു​വെ​ന്നു വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​രി​യ​ൻ ജോ​സ​ഫ് പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ തു​ട​ർ​ന്നു ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ട് അ​ള​ക്കാ​നും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ക​രാ​റു​കാ​രെ​ക്കു​റി​ച്ചു യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​രാ​റു​കാ​രു​ടെ കാ​ൽ​പ്പി​ടി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് അം​ഗ​ങ്ങ​ളാ​യ എം.​ആ​ർ. ഷാ​ജു, ഷീ​ബ ശ​ശി​ധ​ര​ൻ, സ​ന്തോ​ഷ് ബോ​ബ​ൻ എ​ന്നി​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ക​രാ​റു​കാ​രു​ടെ യോ​ഗം ഉ​ട​ൻ വി​ളി​ക്കു​ന്നു​ണ്ടെ​ന്നും വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു അ​റി​യി​ച്ചു.