വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണ​ണം
Saturday, May 23, 2020 12:23 AM IST
ക​ല്ലേ​റ്റും​ക​ര: ആ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​വാ​ർ​ഡി​ൽ റെ​യി​ൽ​വേ മേ​ല്പാ​ല​ത്തി​നു താ​ഴെ​യു​ള്ള പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യം. മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടാ​ണു രൂ​പ​പ്പെ​ടു​ക. റെ​യി​ൽ​വേ ലൈ​നി​ന്‍റെ കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്കു ചു​റ്റും പ​റ​ന്പു​ക​ളി​ലും വെ​ള്ളം നി​റ​ഞ്ഞു വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ള്ളി​ന​ട, റെ​യി​ൽ​വെ ഗേ​റ്റ്, മേ​ല്പാ​ല​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗം, ശാ​ന്തി​ന​ഗ​ർ, പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ, ല​ക്ഷം വീ​ട് കോ​ള​നി, റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ഴ​വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

റെ​യി​ൽ​വേ പാ​ള​ത്തി​നു കു​റു​കെ​യു​ള്ള ആ​റ​ടി വ്യാ​സ​മു​ള്ള കോ​ണ്‍​ക്രീ​റ്റ് ഓ​വി​ലൂ​ടെ​യാ​ണു കി​ഴ​ക്കു​ഭാ​ഗ​ത്തു നി​ന്നും വെ​ള്ളം പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കേ​ണ്ട​ത്. എ​ന്നാ​ൽ, ഓ​വി​ൽ ര​ണ്ട​ര​യ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ മ​ണ്ണു നി​റ​ഞ്ഞു കി​ട​ക്കു​ന്ന​താ​ണു വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളും മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ആ​ക്ഷേ​പം. ഇ​തു മൂ​ലം തോ​ട്ടി​ലൂ​ടെ​യു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നു ത​ട​സ​മു​ണ്ട്. പ്ര​ള​യ​സ​മ​യ​ത്തു പ​രാ​തി​ക​ളെ തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ അ​ധി​കൃ​ത​ർ മ​ണ്ണു​മാ​ന്തി​യു​മാ​യി എ​ത്തി താ​ത്കാ​ലി​ക പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.