മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്
Saturday, May 23, 2020 12:21 AM IST
കാ​ട്ടൂ​ർ: മ​ഴ ശ​ക്ത​മാ​യാ​ൽ വെ​ള്ള​പ്പൊ​ക്ക​വും വെ​ള്ള​ക്കെ​ട്ടും രൂ​ക്ഷ​മാ​കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ഉൗ​ർ​ജി​ത​മാ​ക്കി. വേ​ലി​യേ​റ്റ സ​മ​യ​ത്തെ ക​ട​ലി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ വ​ര​വു കൂ​ടി​യാ​കു​ന്പോ​ൾ വെ​ള്ള​ക്കെ​ട്ടു രൂ​ക്ഷ​മാ​കും. വേ​ലി​യേ​റ്റ​ത്തി​നു മു​ന്പു വെ​ള്ളം മു​ഴു​വ​നും ക​നോ​ലി ക​നാ​ലി​ലൂ​ടെ ഒ​ഴു​കി​പ്പോ​യാ​ൽ വെ​ള്ള​ക്കെ​ട്ടി​നു ആ​ശ്വാ​സ​മാ​കു​മെ​ന്ന​തി​നാ​ൽ തോ​ടു​ക​ളു​ടെ ആ​ഴ​വും വീ​തി​യും കൂ​ട്ടു​ന്ന ജോ​ലി​യാ​ണു പു​രോ​ഗ​മി​ക്കു​ന്ന​ത്. കി​രി​യാ​ന്ത​ൻ വ​ർ​ക്ക്ഷോ​പ്പ് മു​ത​ൽ ത​ണ്ണി​ച്ചി​റ​യി​ലെ ജ​ലാ​ശ​യം, അ​വി​ടെ നി​ന്നു മാ​ങ്കു​റ്റി ത​റ​യി​ലേ​ക്കും ചെ​ന്പ​ൻ​ചാ​ൽ വ​ഴി ക​നോ​ലി ക​നാ​ലി​ലേ​ക്കു​മു​ള്ള കാ​ന​ക​ൾ, അ​കം-​പു​റം പാ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​ന​ക​ൾ, പെ​രും​തോ​ട്, ചോ​ള​ക്ക​ത്തോ​ട് തു​ട​ങ്ങി​യ എ​ല്ലാ കാ​ന​ക​ളും ആ​ഴ​വും വീ​തി​യും കൂ​ട്ടി ത​ട​സ​ങ്ങ​ൾ നീ​ക്കി നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്കു​ന്നു​ണ്ട്.