വൃ​ക്ക​ക​ൾ ത​ക​രാ​റി​ലായ ഗൃ​ഹ​നാ​ഥ​ൻ സഹായം തേ​ടു​ന്നു
Saturday, May 23, 2020 12:21 AM IST
മാ​ള: വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ക്ലേ​ശ​മ​നു​ഭ​വി​ക്കു​ന്ന മാ​ള കൂ​നം​പ​റ​ന്പ് സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​ൻ സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. ഇ​രു വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ തെ​ക്കേ​വീ​ട്ടി​ൽ​പ​റ​ന്പി​ൽ മ​നോ​ജ്കു​മാ​റി​ന്‍റെ (45) ജീ​വ​ൻ നി​ല​നി​റു​ത്തു​ന്ന​തി​ന് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല​ല്ലാ​തെ വേ​റെ പോം​വ​ഴി​യി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ആ​ഴ്ച​യി​ൽ മൂ​ന്നു​വ​ട്ടം ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് ഇ​പ്പോ​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക അ​ത്താ​ണി​യാ​ണ് ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​യാ​യ മ​നോ​ജ്കു​മാ​ർ. സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളു​ള്ള ഈ ​കു​ടും​ബ​ത്തി​ന്‍റെ വീ​ട് മ​ഴ​പെ​യ്യു​ന്പോ​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. സു​മ​ന​സു​ക​ളാ​യ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ഇ​പ്പോ​ൾ ഈ ​കു​ടും​ബം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ഒ ​പോ​സി​റ്റീ​വ് കി​ഡ്നി​നും ശ​സ്ത്ര​ക്രി​യ​യ്ക്കാ​വ​ശ്യ​മാ​യ തു​ക​യും വൈ​കാ​തെ ല​ഭി​ച്ചാ​ലേ മ​നോ​ജ്കു​മാ​റി​ന് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കൂ. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ​സ​ഹാ​യ​ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​നോ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ സി​ന്ധു മ​നോ​ജി​ന്‍റെ പേ​രി​ൽ മാ​ള ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ 14330100154892 ന​ന്പ​റാ​യി അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക്: 7356770068.