പ​രീ​ക്ഷ​യ്ക്കു വ​രു​മെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ, അ​ക​ലം പ​ാലിക്കാ​ൻ ചൂ​ര​ലു​മാ​യി ടീ​ച്ച​ർ​മാ​ർ
Saturday, May 23, 2020 12:19 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ചൊ​വ്വാ​ഴ്ച പു​ന​രാ​രം​ഭി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്കു വി​ദ്യാ​ല​യ​ങ്ങ​ൾ ഒ​രു​ങ്ങി. എ​ല്ലാ സ്കൂ​ളു​ക​ളി​ലേ​യും അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ട്ടി​ലേ​ക്കു ഫോ​ണി​ൽ വി​ളി​ച്ച് പ​രീ​ക്ഷ​യ്ക്കു സ്വ​ന്തം നി​ല​യി​ൽ എ​ത്താ​നാ​കു​മോ​യെ​ന്ന് ആ​രാ​ഞ്ഞു. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ക്കം മി​ക്ക വി​ദ്യാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്തം നി​ല​യി​ൽ പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​കു​മെ​ന്ന് അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്ക് എ​ത്തി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്ര​യാ​സ​മു​ള്ള ഒ​രു കാ​ര്യ​മു​ണ്ട്. സ്കൂ​ള​ങ്ക​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​ക​ലം പാ​ലി​ച്ചു നി​ർ​ത്ത​ലാ​ണ​ത്. അ​ക​ലം പാ​ലി​ക്ക​ൽ എ​ങ്ങ​നെ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ ആ​ശ​ങ്ക. തോ​ളി​ൽ കൈ​യി​ട്ടും കെ​ട്ടി​പ്പി​ടി​ച്ചും ന​ട​ന്നു ശീ​ലി​ച്ച വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും പ​ര​സ്പ​രം സ്പ​ർ​ശി​ക്ക​രു​തെ​ന്നുംഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണം. ഇ​തി​നാ​യി എ​ല്ലാ സ്കൂ​ളി​ലും അ​ധ്യാ​പ​ക​പ്പ​ട​യെ​ത്ത​ന്നെ നി​യോ​ഗി​ക്കു​ന്നു​ണ്ട്. പ​രീ​ക്ഷാ ഡ്യൂ​ട്ടി ഇ​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ​ക്കാ​ണ് ഇ​ത്ത​രം ചു​മ​ത​ല.

പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം വി​ട​വാ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്താ​റു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ആ​ർ​പ്പു​വി​ളി​ക​ൾ​ക്കും ഇ​ത്ത​വ​ണ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​യ്ക്കു വി​ദ്യാ​ർ​ഥി​ക​ളെ സ്വ​ന്തം സ്കൂ​ട്ട​ർ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ലോ ഓ​ട്ടോ​റി​ക്ഷ​യി​ലോ എ​ത്തി​ക്കു​മെ​ന്നാ​ണുമി​ക്ക ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രെ അ​റി​യി​ച്ച​ത്. സ്വ​ന്ത​മാ​യി ബ​സു​ക​ളു​ള്ള സ്കൂ​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു​വ​രാ​ൻ ബ​സ് സ​ർ​വീ​സ് ന​ട​ത്തും. സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​രീ​ക്ഷാ സ​മ​യ​ത്തേ​ക്ക് ആ​ശ്ര​യി​ക്കാ​മെ​ന്ന വി​ശ്വാ​സം ര​ക്ഷി​താ​ക്ക​ൾ​ക്കി​ല്ല.

തൃ​ശൂ​ർ മോ​ഡ​ൽ ബോ​യ്സ് ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും സ്വ​ന്തം നി​ല​യി​ൽ എ​ത്തു​മെ​ന്ന് അ​റി​യി​ച്ചു. തി​രൂ​രി​ൽ വീ​ടു​ള്ള വി​ദ്യാ​ർ​ഥി​ക്കു മാ​ത്ര​മാ​ണ് വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​ത്. എ​ങ്കി​ലും ഏ​തെ​ങ്കി​ലും വാ​ഹ​ന സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി യ​ഥാ​സ​മ​യം എ​ത്തു​മെ​ന്ന് അ​ധ്യാ​പ​ക​രെ അ​റി​യി​ച്ചു.

സ്കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മാ​സ്ക് ധ​രി​ക്ക​ണം. മാ​സ്ക് ധ​രി​ക്കാ​തെ എ​ത്തു​ന്ന​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ എ​ല്ലാ സ്കൂ​ളി​ലും മാ​സ്ക് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ർ മോ​ഡ​ൽ ബോ​യ്സി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തിലാ​ണ് എ​ണ്ണൂ​റു മാ​സ്കു​ക​ൾ ത​യാ​റാ​ക്കി​യ​ത്.
എ​ല്ലാ സ്കൂ​ളി​ലും ശു​ചീ​ക​രി​ക്കു​ക​യും അ​ണു​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന ജോ​ലി​ക​ൾ ഇ​ന്നും നാ​ളെയു​മാ​യി ന​ട​ക്കു​ക​യാ​ണ്.

തൃ​ശൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ണ്‍​വന്‍റ് ഗേ​ൾ​സ് സ്കൂ​ളി​ലെ​യും ഹോ​ളിഫാ​മി​ലി സ്കൂ​ളി​ലേ​യും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും സ്വ​ന്തം നി​ല​യി​ൽ പ​രീ​ക്ഷ​യ്ക്ക് എ​ത്തും. സേ​ക്ര​ഡ് ഹാ​ർ​ട്ടി​ൽ 403 വി​ദ്യാ​ർ​ഥി​നി​ക​ളും ഹോ​ളി ഫാ​മി​ലി​യി​ൽ 299 വി​ദ്യാ​ർ​ഥി​നി​ക​ളു​മാ​ണു പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.