കോവിഡ് രോഗികളുടെ എണ്ണമേറുന്പോഴും മാ​സ്ക് ധ​രി​ക്കാ​ൻ മ​നസില്ല; 5986 പേ​ർ​ക്കെ​തി​രെ കേസ്
Saturday, May 23, 2020 12:19 AM IST
തൃ​ശൂ​ർ: പൊ​തു​സ്ഥ​ല​ത്തു മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു ജി​ല്ല​യി​ൽ ഇ​തു​വ​രെ 5,986 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച മാ​ത്രം സി​റ്റി പോ​ലീ​സി​നു കീ​ഴി​ൽ 54 പേ​ർ​ക്കെ​തി​രെ​യുംറൂ​റ​ൽ പോ​ലീ​സി​നു കീ​ഴി​ൽ 25 പേ​ർ​ക്കെ​തി​രെ​യു​മാ​ണ്‍ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു കേ​സെ​ടു​ത്ത​ത്.

വി​വി​ധ കേ​സു​ക​ളി​ലാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ 23,177 പേ​ർ അ​റ​സ്റ്റി​ലാ​യി. ഇ​ന്ന​ലെ മാ​ത്രം റൂ​റ​ൽ പോ​ലി​സ് 223 പേ​രെ​യും സി​റ്റി പോ​ലീ​സ് 15 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 16 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. 13 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​മു​ണ്ട്.ഇ​തു​വ​രെ ജി​ല്ല​യി​ൽ 12,834 വാ​ഹ​ന​ങ്ങ​ളാ​ണ്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ൽ 9,383 വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​രെ വി​ട്ടു​കൊ​ടു​ത്തു. ഇ​ന്ന​ലെ ഒ​രു അ​ബ്കാ​രി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ ജി​ല്ല​യി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ബ്കാ​രി കേ​സു​ക​ളു​ടെ എ​ണ്ണം 85 ആ​യി.