പ്ര​വാ​സി​ക​ൾ​ക്കു കൈ​ത്താ​ങ്ങാ​യി പു​തി​യ പ​ദ്ധ​തി​ക​ൾ
Saturday, May 23, 2020 12:19 AM IST
തൃ​ശൂ​ർ: കോ​വി​ഡി​ന്‍റെ ഭാ​ഗ​മാ​യി ജോ​ലി ന​ഷ്ടപ്പെ​ട്ടു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്കാ​യി സേ​വ് പ്ര​വാ​സി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. ഫാ.​ഡേ​വി​സ് ചി​റ​മ്മ​ലി​ന്‍റെ പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് രൂ​പീ​ക​രി​ച്ച കാ​രു​ണ്യസ്പ​ർ​ശം 60@2020ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹൃ​ദ​യ​പൂ​ർ​വം പ്ര​വാ​സി, അ​ഗ്രി മൈ ​ക​ൾ​ച്ച​ർ എ​ന്നീ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണു സ​ഹാ​യം ന​ൽ​കു​ക​യെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കോ​വി​ഡി​നെതു​ട​ർ​ന്ന് ജോ​ലി ന​ഷ്ട​പ്പെ​ട്ടു നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഓ​രോ പ്ര​വാ​സി​ക്കും 30,000 രൂ​പ വീ​തം വ​ർ​ഷ​ത്തി​ൽ മൂ​ന്നു ത​വ​ണ ന​ൽ​കും. ഓ​രോ ജി​ല്ല​ക​ളി​ൽനി​ന്നു 10 പേ​ർ​ക്കു ധ​ന​സ​ഹാ​യം ന​ൽ​കും. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സാ​മൂ​ഹി​ക​-മ​ത സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ ശി​പാ​ർ​ശ ചെ​യ്യു​ന്ന​വ​രെ​യാ​ണ് പ​ദ്ധ​തി​യി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ക. വൈ​കാ​തെ 500 പേ​ർ​ക്കുകൂ​ടി സ​ഹാ​യം ന​ൽ​കും. ജോ​ലി ഉ​പേ​ക്ഷി​ച്ച് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി അ​ഗ്രി മൈ ​ക​ൾ​ച്ച​ർ പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും. ‌ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫാ.​ഡേ​വിസ് ചി​റ​മ്മ​ൽ, ഡേ​വീ​സ് ക​ണ്ണ​നാ​യ്ക്ക​ൽ, ജോ​സ് വി. ​ചു​ണ്ട​ങ്ങ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.