അ​ജ്ഞാ​ത ജീ​വി​യു​ടെ ക​ടി​യേ​റ്റ് ആ​ടു​ക​ൾ ച​ത്തു
Friday, May 22, 2020 1:10 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: അ​ജ്ഞാ​ത ജീ​വി​യു​ടെ ക​ടി​യേ​റ്റ് അ​ഞ്ച് ആ​ടു​ക​ൾ ച​ത്തു. വെ​ള്ളാ​ങ്ക​ല്ലൂ​ർ ഗ്ലാ​മ​ർ പെ​ട്രോ​ൾ പ​ന്പി​ന്‍റെ എ​തി​ർ​വ​ശ​ത്തു ക​ണ്ണൂ​രു​പ​റ​ന്പി​ൽ മോ​ഹ​ന​ൻ വ​ള​ർ​ത്തു​ന്ന ആ​ടു​ക​ൾ​ക്കാ​ണു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കൂ​ട്ടി​ൽ​വ​ച്ചു ക​ടി​യേ​റ്റ​ത്. ഒ​ച്ച​കേ​ട്ടു ഇ​റ​ങ്ങി​വ​ന്ന​പ്പോ​ൾ എ​ന്തോ ഓ​ടി പോ​കു​ന്ന ശ​ബ്ദം കേ​ട്ട​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക​ടി​യേ​റ്റ ഏ​ഴ് ആ​ടു​ക​ളി​ൽ അ​ഞ്ചെ​ണ്ണ​മാ​ണു ച​ത്ത​ത്. മോ​ഹ​ന​ൻ അ​സു​ഖം മൂ​ലം കൂ​ലി​പ്പ​ണി​ക്കു പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി ആ​ടു​വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​ത്. 30,000 രൂ​പ​യി​ല​ധി​കം ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.