പ​രീ​ക്ഷ​യ്ക്കു സു​ര​ക്ഷി​ത​ മു​ന്നൊ​രു​ക്കം
Friday, May 22, 2020 1:09 AM IST
കൊ​ട​ക​ര: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള തി​ര​ക്കി​ട്ട ന​ട​പ​ടി​ക​ളി​ലാ​ണു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ. പ​രീ​ക്ഷ​യെ​ഴു​തു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള മാ​സ്കു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ചു കൊ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നു കൊ​ട​ക​ര ബി​പി​ഒ കെ. ​ന​ന്ദ​കു​മാ​ർ അ​റി​യി​ച്ചു.

കൊ​ട​ക​ര ബി​ആ​ർ​സി​ക്കു കീ​ഴി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ മാ​സ്കു​ക​ൾ എ​ത്തി​ച്ചു ന​ല്കു​മെ​ന്നും ബി​പി​ഒ അ​റി​യി​ച്ചു.