ഉറപ്പില്ല, അടിപ്പാതയ്ക്കും വാക്കിനും
Friday, May 22, 2020 1:09 AM IST
ചാ​ല​ക്കു​ടി: അ​ടി​പ്പാ​ത നി​ർ​മാ​ണം സം​ബ​ന്ധി​ച്ചു ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ എം​എ​ൽ​എ​യ്ക്കു ന​ൽ​കി​യ ഉ​റ​പ്പു വീ​ണ്ടും പാ​ഴ്‌വാ​ക്കാ​യി. 2018 മാ​ർ​ച്ചി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച കോ​ട​തി ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണം ര​ണ്ടു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ പ​ണി നി​ർ​ത്തി​വ​ച്ച​താ​യി​രു​ന്നു. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ നി​ര​വ​ധി ത​വ​ണ മ​ന്ത്രി​ത​ല​ത്തി​ലും മ​റ്റും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പ​ണി ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്ന ഉ​റ​പ്പ​ല്ലാ​തെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ​ഗൗ​ഡ ചാ​ല​ക്കു​ടി​യി​ലെ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ നി​വേ​ദ​നം ന​ൽ​കു​ക​യും കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി ഉ​ട​നെ ഇ​ട​പെ​ടു​മെ​ന്ന് ഉ​റ​പ്പും ല​ഭി​ച്ചി​രു​ന്നു. എ​ന്നി​ട്ടും പ​ണി ആ​രം​ഭി​ച്ചി​ല്ല.

എ​സ്റ്റി​മേ​റ്റ് തു​ക ഉ​യ​ർ​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു ക​രാ​ർ ക​ന്പ​നി​യു​ടെ ആ​വ​ശ്യം. എ​ട്ട​ര കോ​ടി എ​സ്റ്റി​മേ​റ്റി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച അ​ടി​പ്പാ​ത നി​ർ​മാ​ണം ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ 24 കോ​ടി​യാ​യി ഉ​യ​ർ​ത്തി. എ​സ്റ്റി​മേ​റ്റി​ന് അം​ഗീ​കാ​രം ല​ഭി​ക്കാ​തെ പ​ണി ആ​രം​ഭി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ക​കാ​ർ ക​ന്പ​നി. ഒ​ടു​വി​ൽ എ​സ്റ്റി​മേ​റ്റി​നു ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ അം​ഗീ​കാ​ര​വും ല​ഭി​ച്ചു. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ജീ​വ​ന​ക്കാ​രെ​വ​ച്ചു പ​ണി ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ധി​കം താ​മ​സി​യാ​തെ പ​ണി നി​ർ​ത്തി​വ​ച്ചു. എം​എ​ൽ​എ​യും എം​പി​യു​മ​ട​ക്കം ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ത്തു​ന്ന സ്ഥ​ല​ത്തു സ​ത്യ​ഗ്ര​ഹം വ​രെ ന​ട​ത്തി​യി​രു​ന്നു. അ​ധി​കൃ​ത​ർ ചൊ​വ്വാ​ഴ്ച വീ​ണ്ടും പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​താ​യി ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​റി​യി​ച്ച​താ​യി​രു​ന്നു. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും അ​ടി​പ്പാ​ത നി​ർ​മാ​ണ സ്ഥ​ല​ത്ത് ആ​രും എ​ത്തി​യി​ട്ടി​ല്ല.